Idukki
പെരുമ്പന്‍കുത്തിൽ ഇറങ്ങിയ യുവാവിനെ രക്ഷിച്ചു
. ആത്മഹത്യ ഭീഷണി മുഴക്കി
അടിമാലി: മാങ്കുളം പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടത്തോട് ചേര്‍ന്നുള്ള അപകട മുനമ്പില്‍ ഇറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ഏതാനും ജീപ്പ് ഡ്രൈവര്‍മാരും ചേര്‍ന്ന് അതിസാഹസികമായി രക്ഷിച്ചു. മാങ്കുളം പഞ്ചായത്തിലെ പെരുമൺകുത്ത്...
സെഞ്ചുറി തികച്ച ലേവി അപ്പാപ്പന്‍ അനുഗ്രഹിച്ചു,’ആറാം വട്ടവും റോഷി നോട്ടൗട്ട്’
മൂലമറ്റത്തും വാഴത്തോപ്പിലും റോഷി അഗസ്റ്റിന് ഊഷ്മള സ്വീകരണം
ചെറുതോണി: ലേവി അപ്പാപ്പന്‍ അതിരാവിലെ മുതല്‍ വീട്ടുമുറ്റത്ത് അക്ഷമനായി കാത്തുനിന്നത് റോഷി എത്തുന്നു എന്നറിഞ്ഞാണ്. ആ കാത്തു നില്‍പ്പാകട്ടെ വെറുതേയായുമില്ല. പതിവു പോലെ റോഷി ഇത്തവണയും...

പാമ്പുശല്യം: ഭീതിയോടെ അംഗൻവാടി കുട്ടികൾ
തോക്കുപാറ: പാമ്പുശല്യത്തിന്റെ പേടിയിൽ അംഗൻവാടി കുട്ടികളും രക്ഷിതാക്കളും. പള്ളിവാസൽ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട തോക്കുപാറയിൽ പ്രവർത്തിക്കുന്ന 47ാം നമ്പർ അംഗൻവാടി പരിസരത്താണ് പാമ്പ് ശല്യം രൂക്ഷമായത്. പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഇവിടെ അംഗനവാടി പ്രവർത്തിക്കുന്നത്....

” കനത്ത സുരക്ഷ” ഇതു നാണക്കേട്
കുടയത്തൂർ: തൊടുപുഴ - മൂലമറ്റം റോഡിൽ കുടയത്തൂർ മുസ്ലിം പള്ളി കവലയ്ക്ക് സമീപമുള്ള റോഡ് അരികിലെ കുഴിയിലേക്ക് വാഹനങ്ങൾ വീഴാതിരിക്കാൻ പൊതുമരാമത്ത് വകുപ്പിൻ്റെ വകയായി "കനത്ത " സുരക്ഷ ഒരുക്കിയിരിക്കുന്നു.കഴിഞ്ഞ ദിവസം മുതലക്കോടത്തിന്...
തദേശ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പടിവാതുക്കല്‍:വോട്ടു പിടിക്കാന്‍ പുതിയ തന്ത്രവുമായി ബി.ജെ.പി
ക്രിസ്ത്യന്‍ പള്ളിയുടെ പോസ്റ്റര്‍ ഉപയോഗിച്ചുള്ള പ്രചരണം വിവാദത്തിലേക്ക്
തൊടുപുഴ: ആസന്നമായ തദേശ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രം. ക്രിസ്ത്യന്‍ പള്ളിയുടെ പോസ്റ്റര്‍ ഉപയോഗിച്ച് ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ചയെ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര...
ഇടുക്കിയില്‍ ഞായറാഴ്ച വരെ ഓറഞ്ച് അലര്‍ട്ട്; ഗ്യാപ് റോഡില്‍ നിയന്ത്രണം, ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം
തൊടുപുഴ: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ് പ്രകാരം ശക്തമായ മഴ സാധ്യതയുള്ളതിനാല്‍ ഇടുക്കി ജില്ലയില്‍ ഇന്ന് വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതോടനുബന്ധിച്ച് കര്‍ശന ജാഗ്രതാ നിര്‍ദ്ദേശമാണ് ജില്ലയില്‍...
അമിത വേഗത്തിലെത്തിയ കാറിടിച്ച് ഓട്ടോ ചെന്ന് പതിച്ചത് മറ്റൊരു കാറില്‍; ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്
മുട്ടം: അമിത വേഗത്തില്‍ എത്തിയ കാര്‍ ഓട്ടോറിക്ഷയുടെ പിറകില്‍ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്. അറക്കുളം സ്വദേശി പുത്തന്‍പുരക്കല്‍ ശിവകുമാറി(56)നാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ശിവകുമാറിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ...
റോഡ് തകര്‍ന്നിട്ട് ഒരു വ്യാഴവട്ടം; അധികൃതരുടെ കണ്ണ് തുറപ്പിക്കാന്‍ റീല്‍സ് ചിത്രീകരണ മത്സരവുമായി ഗ്രാമീണര്‍
തൊടുപുഴ: പന്ത്രണ്ടു വര്‍ഷത്തോളമായി തകര്‍ന്ന് കിടക്കുന്ന റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കാത്തതിനെ തുടര്‍ന്ന് വ്യത്യസ്ത സമരമുറയുമായി നാട്ടുകാര്‍ രംഗത്ത്. കുണ്ടും കുഴിയുമായി കിടക്കുന്ന റോഡില്‍ റീല്‍സ് ചിത്രീകരിച്ച് ഇത് സമൂഹ മാധ്യമ...
ഓണത്തിന് ഉടുമ്പന്നൂരിന്റെ പൂപ്പാടങ്ങള്‍ക്ക് നിറപ്പൊലിമയേകാന്‍ കുടുംബശ്രീയും
തൊടുപുഴ: ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന സംയോജിത കൃഷി ജനകീയ കാമ്പെയിനിന്റെ ഭാഗമായി നടപ്പാക്കുന്ന നിറപ്പൊലിമ പദ്ധതിയിലൂടെ പൂപ്പാടങ്ങളില്‍ പങ്കാളികളാവുകയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍. കൃഷിക്കൂട്ടങ്ങളുടെയും മറ്റ് വ്യക്തിഗത കൃഷിക്കാരുടെയും നേതൃത്വത്തില്‍ നാടിന്റെ പച്ചക്കറിയും പൂക്കളുമായി...
സിപിഐ ഇടുക്കി ജില്ലാ സമ്മേളനം ജൂലൈ 17 ,18 ,19 ,20 തീയതികളിൽ കട്ടപ്പനയിൽ
തൊടുപുഴ: സിപിഐ ഇടുക്കി ജില്ലാ സമ്മേളനം ജൂലൈ 17 ,18 ,19 ,20 തീയതികളിൽ കട്ടപ്പനയിൽ നടക്കുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ചണ്ഡീഗഡിൽ നടക്കുന്ന ഇരുപത്തിയഞ്ചാം...









