. ആത്മഹത്യ ഭീഷണി മുഴക്കി

അടിമാലി: മാങ്കുളം പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടത്തോട് ചേര്‍ന്നുള്ള അപകട മുനമ്പില്‍ ഇറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ഏതാനും ജീപ്പ് ഡ്രൈവര്‍മാരും ചേര്‍ന്ന് അതിസാഹസികമായി രക്ഷിച്ചു. മാങ്കുളം പഞ്ചായത്തിലെ പെരുമൺകുത്ത് വെള്ളച്ചാട്ടത്തിനു സമീപം തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ആയിരുന്നു സംഭവം. കുറത്തിക്കുടിയിൽ താമസിക്കുന്ന സനൽ ശശി എന്ന യുവാവാണ് തിങ്കളാഴ്ച വൈകിട്ട് 500 അടിയോളം താഴ്ചയുള്ള വെള്ളച്ചാട്ടത്തിന്റെ മുകളിലെ അപകട മുനമ്പിലേക്ക് ഇറങ്ങി ജീവനെടുക്കുവാൻ പോകുന്നു എന്ന് പറഞ്ഞു പോയത്. സനൽ ശശിയും, ഇയാളുടെ സുഹൃത്ത് വൈനാഗറുംചേർന്നാണ് വെള്ളച്ചാട്ടത്തിന് സമീപത്ത് എത്തിയത്. ഞാൻ ജീവനൊടുക്കുവാൻ പോവുകയാണെന്ന് പറഞ്ഞ് മദ്യലഹരിയിൽ വെള്ളച്ചാട്ടത്തിന്റെ അപകട സ്ഥലത്തേക്ക് സനൽ ഇറങ്ങി പോകുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് തിരികെ വിളിച്ചെങ്കിലും ഇയാൾ പിന്മാറിയില്ല. ഒടുവിൽ സുഹൃത്ത് തന്നെ സനലിനെ രക്ഷിക്കുവാൻ അപകട മുനമ്പിലേക്ക് ഇറങ്ങി.ഈ സമയത്താണ് യാദൃശ്ചികമായി മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരായ ബിബിൻ, എബിൻ, അലക്സ് എന്നിവർ ഇവിടെ എത്തിയത്.സംഭവം കണ്ട് ഇവർ കൂടി ചേർന്ന് സനലിനെ അപകട മുനമ്പിൽ നിന്ന് സാഹസികമായി വലിച്ചു കയറ്റുകയായിരുന്നു.വലിച്ചുകയറ്റുമ്പോഴും അനൽ അപകടത്താഴ്ചയിലേക്ക് പോകുവാൻ ശ്രമിക്കുന്നുണ്ടായിരുന്നു.വെളളം ഒഴുക്ക് ഉള്ളത് മൂലം ഇവിടം വഴുക്കലുള്ള പാറയുടെ മുകളിലാണ് സനൽ ഇരുന്നിരുന്നത്.താഴേക്ക് വീണാൽ വലിയ പാറക്കെട്ടിൽ വീണു ജീവൻ നഷ്ടപ്പെടും. ഇത് മനസ്സിലാക്കിയതോടെയാണ് ഡ്രൈവർമാരുടെ നേതൃത്വത്തിൽ സ്വന്തം ജീവൻ പോലും പണയം വെച്ച് യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തിയത്.മദ്യലഹരിയിലാണ് യുവാവ് വെള്ളച്ചാട്ടത്തോട് ചേര്‍ന്ന് വലിയ താഴ്ച്ചയുള്ള ഭാഗത്തേക്ക് എത്തിയതെന്നാണ് വിവരം. യുവാവ് ഇവിടെ നിന്നും താഴേക്ക് പതിച്ചാല്‍ ഉണ്ടാകുമായിരുന്ന വലിയ ഒരു അപകടമാണ് സുഹൃത്തിന്റെയും മറ്റ് ജീപ്പ് ഡ്രൈവര്‍മാരുടെയും ഇടപെടലിലൂടെ ഒഴിവായത്.

LEAVE A REPLY

Please enter your comment!
Please enter your name here