തൊടുപുഴ : ഇടുക്കി ജില്ലയില്‍ നടന്നു വരുന്ന വ്യാപാരോത്സവ് 2026 ന്‍റെ ഭാഗമായി, തൊടുപുഴ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ജനുവരി 24 ശനിയാഴ്ച തൊടുപുഴയില്‍ വമ്പന്‍ ഓഫറുകളുമായി വമ്പിച്ച നൈറ്റ് സെയില്‍ അരങ്ങേറുന്നു.ڇതൊടുപുഴ നഗരം ഉറങ്ങുന്നില്ല ഓഫറുകള്‍ തീരുന്നില്ലڈ എന്ന ആപ്തവാക്യവുമായി തൊടുപുഴ മുനിസിപ്പാലിറ്റി അടക്കം വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പ്രസ്തുത നൈറ്റ് സെയില്‍ വിജയിപ്പിക്കണമെന്ന് തൊടുപുഴ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ നേതാക്കള്‍ അറിയിച്ചു.തൊടുപുഴയിലെയും, പരിസരപ്രദേശങ്ങളിലെയും ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം ടെക്സ്റ്റയില്‍സ്,മൊബൈല്‍ ഷോപ്പ് ,ഹൈപ്പര്‍ മാര്‍ക്കറ്റ്,ഹോം അപ്ലയന്‍സെസ് ,റെസ്റ്റോറന്‍റുകള്‍,ഫുട്വെയര്‍,ഫര്‍ണിച്ചര്‍ ഷോപ്പുകള്‍,മെഡിക്കല്‍ ഷോപ്പുകള്‍, ഇലക്ട്രിക്ക് ഷോപ്പുകള്‍,ടോയ്സ് ഷോപ്പുകള്‍ തുടങ്ങി, തട്ടുകട മുതല്‍ സൂപ്പര്‍മാര്‍ക്കറ്റ,് വരെ വിവിധ മേഖലകളിലുള്ള സ്ഥാപനങ്ങള്‍ അന്നേ ദിവസം രാത്രിയില്‍ തുറന്നു പ്രവര്‍ത്തിക്കുന്നതും,വമ്പിച്ച ഓഫറുകള്‍ നല്‍കപ്പെടുന്നതുമാണ്. കൂടാതെ തൊടുപുഴ മുനിസിപ്പല്‍ പാര്‍ക്ക് അന്ന് രാത്രി 1 മണി വരെ തുറന്ന് പ്രവര്‍ത്തിക്കുന്നു. അന്നേദിവസം വാങ്ങുന്ന സാധനങ്ങള്‍ക്ക് 5% മുതല്‍ 50% വരെ ഡിസ്കൗണ്ട് ഉണ്ടായിരിക്കുന്നതാണ്.വ്യാപാരോത്സവ് 2026 ന്‍റെ സമ്മാനകൂപ്പണുകള്‍ എല്ലാ കസ്റ്റമേഴ്സിനും നിബന്ധനകളില്ലാതെ നല്കപ്പെടുന്നതാണ്.കൊച്ചി നഗരത്തിന്‍റെ ഉപഗ്രഹ നഗരമായി മാറിക്കൊണ്ടിരിക്കുന്ന തൊടുപുഴയിലെ വാണിജ്യ മേഖലക്ക് പുത്തനുണര്‍വ് നല്‍കുന്ന ഈ നൂതന വ്യാപാര ഉദ്യമത്തിന് എല്ലാ വിഭാഗം ജനങ്ങളുടെയും വ്യാപാരികളുടെയും പിന്തുണയുണ്ടാവുമെന്ന് തൊടുപുഴ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് രാജു തരണിയില്‍,ജനറല്‍ സെക്രട്ടറി സി കെ നവാസ്,ട്രെഷറര്‍ അനില്‍ പീടികപ്പറമ്പില്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here