spot_img

കോട്ടപ്പാറയില്‍ പ്രവേശനം നിരോധിച്ച് വനംവകുപ്പ്

-വനംവകുപ്പിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധം

വണ്ണപ്പുറം: ദിവസേനെ നൂറുകണക്കിന് സഞ്ചാരികള്‍ എത്തി കാഴ്ചകള്‍ കണ്ടു മടങ്ങുന്ന കോട്ടപ്പാറയില്‍ വനംവകുപ്പിന്റെ പ്രവേശന വിലക്ക്. ഇവിടേയ്ക്കുള്ള പ്രവേശനം നിരോധിച്ചതായി അറിയിച്ച് വനംവകുപ്പ് ബോര്‍ഡും സ്ഥാപിച്ചു. ഒരു നാടിന്റെ വികസനത്തിന് തടയിടുന്ന രീതിയിലാണ് വനംവകുപ്പിന്റെ നടപടിയെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. ഒരു ഭാഗത്ത് കാട്ടുമൃഗങ്ങളുടെ ശല്യം മൂലം കൃഷി ചെയ്തു ഉപജീവനം നടത്താന്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്ന അവസ്ഥയിലും ഇതിന് തടയിടാന്‍ യാതൊന്നും ചെയ്യാത്ത വനംവകുപ്പാണ് നാട്ടിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഒന്നൊന്നായി അടച്ചു പൂട്ടുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. വിനോദസഞ്ചാര കേന്ദ്രം അടച്ചു പൂട്ടുന്നതിന് മുമ്പ് സ്ഥലത്തെ ജനപ്രതിനിധികളോട് ആലോചിച്ചില്ലെന്നും ആരോപണമുണ്ട്. നൂറുകണക്കിന് സഞ്ചാരികള്‍ എത്തിയിരുന്ന മീനുളിയാന്‍പാറ അടച്ചു പൂട്ടിയിട്ട് നാലു വര്‍ഷം കഴിഞ്ഞു. ഇതുവരെ തുറന്നു കൊടുത്തിട്ടില്ല. കാറ്റാടിക്കടവില്‍ പ്രവേശന നിരോധനഫലകം സ്ഥാപിച്ചിട്ട് മൂന്നു വര്‍ഷമാകുന്നു. ഇതിന് പുറമേയാണ് ഇപ്പോള്‍ കോട്ടപ്പാറയിലും പ്രവേശന നിരോധന ഫലകം വച്ചത്. വന നിയമത്തിന്റ പഴുതു പറഞ്ഞാണ് അനാവശ്യ കടന്നു കയറ്റമെന്നാണ് ആക്ഷേപം. പ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വനംവകുപ്പിന്റ കീഴില്‍ നിന്ന് മാറ്റി ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ പ്രത്യേക ബോര്‍ഡിന്റ കീഴിലാക്കണമെന്ന ആവശ്യം ഉയരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ യാതൊരു നടപടിയും ഇതുവരെ എടുത്തിട്ടില്ലെന്ന് പൊതുപ്രവര്‍ത്തകര്‍ പറയുന്നു. ഇടയ്ക്ക് ഇക്കാര്യം പരിഗണിക്കുന്നതിന് അധികൃതരുടെ ഭാഗത്തു നിന്നും നീക്കം ഉണ്ടായെങ്കിലും തുടര്‍നടപടികള്‍ മുന്നോട്ടു പോയിട്ടില്ല. പഞ്ചായത്ത്, വിനോദസഞ്ചര വകുപ്പ്, ജനപ്രതിനിധികള്‍, സ്വകാര്യ സംരംഭകര്‍ എന്നിവരടങ്ങുന്ന കോര്‍പ്പറേഷനോ ബോര്‍ഡോ രൂപീകരിച്ച് ഇക്കോടൂറിസം കേന്ദ്രങ്ങള്‍ ഇതിന്റ കീഴിലാക്കണമെന്നതാണ് ആവശ്യം. ഇതിനുവേണ്ട പ്രാഥമിക പഠനവും രൂപരേഖയും തയാറാക്കാന്‍ പോലും അധികൃതര്‍ തയാറായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. വനം വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധമുണ്ടെന്ന് വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് അറയ്ക്കത്തോട്ടം പറഞ്ഞു.

കാട്ടുതീ പടരുന്നതിന്
മുന്നറിയിപ്പെന്ന് വനംവകുപ്പ്

വേനല്‍ കടുത്തതോടെ ഇവിടെ എത്തുന്നവര്‍ പുകവലിച്ചോ മറ്റു വിധത്തിലോ പുല്‍മേട് ഉള്‍പ്പെടെ തീ പിടിക്കാനുള്ള സാധ്യത ഉണ്ടെന്നും ഇതിനെതിരെയുള്ള മുന്നറിയിപ്പാണ് സ്ഥാപിച്ചതെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. അനുമതി കൂടാതെ വനഭൂമിയില്‍ പ്രവേശിക്കുന്നത് വന നിയമ പ്രകാരം തെറ്റാണെന്നും ഈ മേഖലയില്‍ തീ പടരുവാന്‍ സാധ്യയേറെയാണെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

കോട്ടപ്പാറയില്‍ പ്രവേശനം നിരോധിച്ച് വനംവകുപ്പ് സ്ഥാപിച്ച ബോര്‍ഡ്

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

More like this

കേരള ഗസറ്റഡ് ഓഫീസേഴ്‍സ് അസോസിയേഷൻ കലാമേളയില്‍ തിരുവനന്തപുരം സൗത്ത് ജില്ല ഓവറോള്‍...

തൊടുപുഴകേരള ഗസറ്റഡ് ഓഫീസേഴ്‍സ് അസോസിയേഷൻ കലാമേളയില്‍ തിരുവനന്തപുരം സൗത്ത് ജില്ല ഓവറോള്‍ ചാമ്പ്യന്മാര്‍. 174 പോയിന്റോടെയാണ് കിരീടത്തിലേക്ക് കുതിച്ചത്. 163 പോയിന്റോടെ തൃശൂര്‍...

പിണറായി സർക്കാരും പാർട്ടിയും കൊള്ള സംഘമായിമാറിയെന്നു സന്ദീപ് വാര്യർ

ചെറുതോണി: പിണറായി സർക്കാരും പാർട്ടിയും കൊള്ള സംഘമായിമാറിയെന്നും  ചട്ടഭേദഗതിയിലൂടെ സർക്കാർ ജനങ്ങളെ കൊള്ളയടിക്കുമ്പോൾ ക്ഷേത്രങ്ങൾ കൊള്ളയടിക്കുകയാണ് സിപിഎം ചെയുന്നതെന്ന് സന്ദീപ് വാര്യർ. ചട്ടഭേദഗതിയിലും, ദേശീയപാത...

പ്ലസ് ടു വിദ്യാർഥിയായ യുവാവ്:  അണക്കെട്ട് ജലാശയത്തിൽ ചാടി മരിച്ചു

അടിമാലി: പ്ലസ് ടു വിദ്യാർഥിയായ യുവാവ്അണക്കെട്ട് ജലാശയത്തിൽ ചാടി മരിച്ചു. കല്ലാർകുട്ടി ഡാമിലേക്ക് ചാടിയ  മുതിരപ്പുഴ അഞ്ചാംമൈൽ ചക്കുങ്കൽ അതുൽ ജിജി (19)...