മൂന്നാർ : മൂന്നാർ കല്ലാർ എസ്റ്റേറ്റിൽ ചൊവ്വാഴ്ച രാത്രിയോടെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ കല്ലാർ എസ്റ്റേറ്റ് ഫാക്ടറി ഡിവിഷൻ സ്വദേശി എം രാജിന്റെ (നടരാജൻ 63) മരണം വന്യജീവി ആക്രമണത്തെ തുടർന്ന്. ഇടുക്കി മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്മോർട്ടത്തിലാണ്യോധികന്റെ മരണം വന്യ ജീവി ആക്രമണത്തിൽ തന്നെ എന്ന് തെളിഞ്ഞത്. എന്നാൽ ഇത് കാട്ടാന ആക്രമണത്തിൽ അല്ലെന്നാണ് പോസ്റ്റ്മോർട്ടത്തിലെ വിലയിരുത്തൽ.

കാട്ടുപോത്തോ മറ്റ് ഏതെങ്കിലും വന്യ ജീവിയുടെയോ ആക്രമണത്തിൽ ആകാം മരണമെന്നാണ് പരിശോധന ഫലം. 

ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് വിറക് ശേഖരിക്കാൻ പോയ നടരാജൻ വനത്തിനുള്ളിൽ വച്ച് കൊല്ലപെട്ടത്. ഇതേ തുടർന്ന് സ്ഥലത്ത് പരിശോധന നടത്താൻ എത്തിയ ഡിഎഫ്ഒ അടക്കമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെ പ്രദേശവാസികളും വിവിധ രാഷ്ട്രീയ പ്രതിനിധികളും ചേർന്ന് തടഞ്ഞു വച്ച് പ്രതിഷേധിച്ചു. ഏറെനേരത്തിനുശേഷമാണ് ഇവർക്ക് ഇവിടെ നിന്നും പോകാൻ കഴിഞ്ഞത്. തുടർന്ന് ഇന്ന് രാവിലെ മണ്ഡലത്തിലെ മൂന്ന് സ്ഥാനാർത്ഥികളും സ്ഥലത്തെ കുടുംബത്തെ സന്ദർശിച്ചു.

 നടരാജന്റെ സംസ്കാരം ഇന്നലെ വൈകിട്ടോടെ എസ്റ്റേറ്റ് സ്മശാനത്തിൽ നടന്നു.

അന്നത്തായി ആണ് നടരാജന്റെ ഭാര്യ. സൗന്ദർരാജൻ, മണികണ്ഠൻ എന്നിവർ മക്കളും.

LEAVE A REPLY

Please enter your comment!
Please enter your name here