
ജറുസലേം: ഇസ്രയേലിനെ ല ക്ഷ്യമിട്ട് ഇറാന്റെ കനത്ത മി സൈൽ ആക്രമണം. അഞ്ച് ദിവ സത്തേക്ക് ഇറാന്റെ ഊർജ മേഖ ലയെ ലക്ഷ്യമിട്ട് ആക്രമണമു ണ്ടാകില്ലെന്ന് യു.എസ് പ്രസിഡ ന്റ് ഡോണൾഡ് ട്രംപ് അറിയിച്ച തിനു പിന്നാലെയാണിത്. ടെൽ അവിവ് ഉൾപ്പെടെ ഇസ്രയേലി ന്റെ വിവിധ ഭാഗങ്ങളിൽ സൈറ ണുകൾ മുഴങ്ങി. വ്യോമപ്രതി രോധ സംവിധാനങ്ങൾ ഈ മി സൈലുകളെ നേരിടുന്നതിന്റെ സ്ഫോടനശബ്ദങ്ങളും പലയി ടത്തുനിന്നും കേട്ടു. തകർന്ന മി സൈലുകളുടെ അവശിഷ്ട ങ്ങൾ താഴെവീണ് വടക്കൻ ഇ സ്രയേലിലെ നിരവധി വീടുകൾ തകർന്നിട്ടുണ്ട്. ആളപായം ഉ ണ്ടായതായി റിപ്പോർട്ടില്ല.
അതേസമയം, ഇറാന്റെ മേ ലുള്ള ആക്രമണം തുടരുമെന്നും താൽക്കാലിക വെടിനിർത്തൽ ഊർജ കേന്ദ്രങ്ങൾക്കുമാത്രമാ ണ് ബാധകമെന്നും വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റി പ്പോർട്ട് ചെയ്തു. യു.എസ് ഉ ദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റി പ്പോർട്ട്. സൈനിക കേന്ദ്രങ്ങൾ, വ്യോമസേന, ബാലിസ്‌റ്റിക് മി സൈലുകൾ, ഡിഫൻസ് ഇൻഡസ്ട്രിയൽ ബേസ് എന്നിവയ്ക്ക് ഈ വെടിനിർത്തൽ ബാധകമ ല്ലെന്നും ഓപ്പറേഷൻ എപിക് ഫ്യൂറി തുടരുമെന്നും അവർ പറ യുന്നു. ഈ വാർത്തകളോട് യു. എസ് വിദേശകാര്യ വകുപ്പും പ്ര തിരോവകുപ്പു പ്രതികരിക്കാൻ തയാറായില്ല. അതിനിടെ, തെക്കൻ ലെബനനിൽ പ്രത്യേക സുരക്ഷാ ബ ഫർസോൺ രൂപീകരിക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇ സ്രയേൽ കാറ്റ്സ് അറിയിച്ചു. വ ടക്കൻ ഇസ്രയേലിനെ ഹിസ്ബു ള്ള ആക്രമണങ്ങളിൽനിന്നു ര ക്ഷിക്കാനാണ് ഇതെന്നും ഈ മേഖലയിൽനിന്ന് പുറത്താക്ക പ്പെട്ട ജനങ്ങളെ മടങ്ങാൻ ഉടൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേൽ അ തിർത്തിയിൽനിന്ന് 30 കിലോമീ റ്റർ ദൈർഘ്യമുള്ളതാണ് ബഫർ സോൺ.
പശ്ചിമേഷ്യൻ സംഘർഷം നാലാഴ്ച പിന്നിടുമ്പോൾ ഇതു വരെ 5500 പേർ കൊല്ലപ്പെട്ടതാ യി മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നു. ചൊ വ്വാഴ്ച പുറത്തുവിട്ട ഔദ്യോഗി ക കണക്കിലാണ് ഇക്കാര്യം വ്യ ക്തമാക്കുന്നത്.
ഇസ്രയേലും-യു.എസും സംയുക്‌തമായി ഇറാനിൽ നട ത്തിയ ആക്രമണത്തിൽ ഇതുവ * 3268 പേർ കൊല്ലപ്പെട്ടുവെ ന്ന് മനുഷ്യാവകാശ സംഘടന യായ എച്ച്.ആർ.എ.എൻ.എ റി പ്പോർട്ട് ചെയ്യുന്നു. ഇതിൽ 217 കുട്ടികളും ഉൾപ്പെടും. എന്നാൽ, ഇറാൻ മാധ്യമങ്ങളുടെ കണ ക്കിൽ 1270 പേരാണ് കൊല്ലപ്പെ ട്ടത്.
ലെബനനിൽ ഇസ്രയേൽ ന ടത്തിയ ആക്രമണത്തിൽ 1000 പേർ കൊല്ലപ്പെട്ടതായാണ് റി പ്പോർട്ട്. ഇറാഖിൽ 81 മരണ ങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇ റാന്റെ ആക്രമണത്തിൽ 16 ഇസ്ര യേലികളും വെസ്‌റ്റ് ബാങ്കിൽ നിന്നുള്ള നാലു പേരും യു.എ സിൽ നിന്നുള്ള 13 സൈനികരും കൊല്ലപ്പെട്ടതായാണ് കണക്കു കൾ. വിവിധ ഗൾഫ് രാജ്യങ്ങളി ലും സാധാരണക്കാരായ ആളു കൾ ആക്രമണത്തിൽ കൊല്ല പ്പെട്ടിട്ടുണ്ട്. ഇറാഖിൽ ഒരു ഫ ഞ്ച് സൈനികനും കൊല്ലപ്പെട്ടു .


