
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി നടൻ മോഹൻലാൽ നടത്തിയ അഭി മുഖത്തിനു ചെലവായത് 11,21,000 രൂപ! നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി മോ ഹൻലാൽ നടത്തിയ അഭിമുഖം സർക്കാർ സ് പോൺസേർഡ് പരിപാടിയാണെന്ന് ആക്ഷേപ മുയർന്നിരുന്നു. അഭിമുഖം ചിത്രീകരിച്ചതിനുമാത്രമുള്ള ചെലവാണ് 11,21,000 രൂപ. ഈ അഭിമു ഖം സംപ്രേക്ഷണം ചെയ്യുന്നതിനു ചെലവുണ്ടാ യിട്ടുണ്ടോ എന്നു വെളിപ്പെടുത്തിയിട്ടില്ല. പൊ തുപ്രവർത്തകനായ തിരുവല്ല സ്വദേശി റിജോ വള്ളംകുളം വിവരാവകാശ നിയമപ്രകാരം നൽ കിയ ചോദ്യത്തിനു ലഭിച്ച മറുപടിയിലാണു സർക്കാരിൻ്റെ വെളിപ്പെടുത്തൽ.



