spot_img

കേരള ഗസറ്റഡ് ഓഫീസേഴ്‍സ് അസോസിയേഷൻ കലാമേളയില്‍ തിരുവനന്തപുരം സൗത്ത് ജില്ല ഓവറോള്‍ ചാമ്പ്യന്മാര്‍

തൊടുപുഴ
കേരള ഗസറ്റഡ് ഓഫീസേഴ്‍സ് അസോസിയേഷൻ കലാമേളയില്‍ തിരുവനന്തപുരം സൗത്ത് ജില്ല ഓവറോള്‍ ചാമ്പ്യന്മാര്‍. 174 പോയിന്റോടെയാണ് കിരീടത്തിലേക്ക് കുതിച്ചത്. 163 പോയിന്റോടെ തൃശൂര്‍ ജില്ലയാണ് രണ്ടാമത്. ആദ്യദിവസം അവസാനിക്കുമ്പോള്‍ തൃശൂരായിരുന്നു മുന്നില്‍. തിരുവനന്തപുരം സൗത്ത് രണ്ടാമതുമായിരുന്നു. കോട്ടയത്തിന്റെ ഡോ. അപ്പു ഗോപാലകൃഷ്ണനും അജിത് ആൻഡ്രൂസും കലാപ്രതിഭകളായി തെരഞ്ഞെടുക്കപ്പെട്ടു. പാലക്കാടിന്റെ എം ദിവ്യയാണ് കലാതിലകം. കോഴിക്കോടിന്റെ ആര്‍ സിന്ധു സര്‍ഗപ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു.

തൊടുപുഴ അല്‍ അസ്‍ഹര്‍ കോളേജില്‍ ശനിയാഴ്‍ചയാണ് കലാമേള തുടങ്ങിയത്. സമാപന സമ്മേളനം സംവിധായകൻ മിഥുൻ മാനുവല്‍ തോമസ് ഉദ്ഘാടനംചെയ്‍തു. വിജയികള്‍ക്ക് കെ പി മേരിക്കൊപ്പം ട്രോഫികള്‍ സമ്മാനിച്ചു. കെജിഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. എസ് ആർ മോഹനചന്ദ്രൻ അധ്യക്ഷനായി. സംഘാടകസമതി ചെയർപേഴ്സൺ കെ പി മേരി, ജനറൽ കൺവീനർ ജയൻ പി വിജയൻ, അല്‍ അസ്‍ഹര്‍ പ്രിൻസിപ്പല്‍ കെ എ ഖാലിദ്, കെജിഒഎ സംസ്ഥാന ജനറൽ സെക്രട്ടറി എം ഷാജഹാൻ, ജില്ലാ സെക്രട്ടറി അബ്ദുൽ സമദ്, പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

More like this

2 ​ഗ്യാരന്റികൾ ഉടൻ‍; വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയിൽ സൗജന്യയാത്ര...

തിരുവനന്തപുരം: യുഡിഎഫിന്റെ രണ്ട് ​ഗ്യാരണ്ടികൾ ഉടനെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര പദ്ധതി...

ആനച്ചാൽ ക്ഷേത്രത്തിലെ മോഷണം, പഴുതടച്ച അന്വേഷണത്തിലൂടെ പ്രതിയെ കുടുക്കി വെള്ളത്തൂവൽ പോലീസ്

ഇടുക്കി: ആനച്ചാൽ അയ്യപ്പക്ഷേത്രത്തിന്റെ ഓഫിസിൽ മോഷണം നടത്തിയ ശേഷം കടന്നുകളഞ്ഞ ഇടുക്കി, തങ്കമണി, മരിയാപുരം, നിരവത്ത് ഹൗസ്, ചുഴലി മഹേഷ് എന്നറിയപ്പെടുന്ന മഹേഷ്...

മധ്യ വയസ്കന്റെ മരണം, കാട്ടാനയാക്രമണമല്ല

മൂന്നാർ : മൂന്നാർ കല്ലാർ എസ്റ്റേറ്റിൽ ചൊവ്വാഴ്ച രാത്രിയോടെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ കല്ലാർ എസ്റ്റേറ്റ് ഫാക്ടറി ഡിവിഷൻ സ്വദേശി എം രാജിന്റെ...