spot_img

വർഷങ്ങൾ പോലീസിനെ കബളിപ്പിച്ച് വിലസി; ‘ലേഡി ഡോൺ’ ഹെറോയിനുമായി പിടിയിൽ

ന്യൂഡൽഹി: വർഷങ്ങളായി പോലീസിനെയും അന്വേഷണ ഏജൻസികളെയും കബളിപ്പിച്ച് വിലസിയ ‘ലേഡി ഡോൺ’ ഒടു വിൽ മയക്കുമരുന്നുമായി പിടി യിൽ. മാഫിയാത്തലവൻ ഹാ ഷിം ബാബയുടെ ഭാര്യ സോയ ഖാനാണ് (33) പിടിയിലായത്. രാ ജ്യാന്തര വിപണിയിൽ ഒരു കോ ടിയിലേറെ രൂപ വിലമതിക്കുന്ന ഹെറോയിനുമായാണ് ഇവരെ ഡൽഹി പോലീസ് അറസ്‌റ്റ് ചെ യ്‌തത്.

രഹസ്യവിവരത്തെത്തുടർന്ന് വടക്കുകിഴക്കൻ ഡൽഹിയിലെ വെൽകം കോളനിയിൽ നിന്നാ ണ് ലഹരിമരുന്നുമായി സോയയെ പിടികൂടിയത്. ഉത്തർപ്രദേശിലെ മുസാഫർനഗ റിൽനിന്നാണ് ഹെറോയിൻ എത്തിച്ചതെന്നാണു വിവരം.

കവർച്ചയും കൊലപാതകും മുതൽ ആയുധ ക്കടത്തു വരെയുള്ള ഒട്ടനവധി കേസുകളിലെ പ്ര തിയായ ഹാഷിം ബാബ ഇപ്പോൾ ജയിലിലാണ്. ഇതോടെ ഇയാളുടെ മാഫിയാ സാമ്രാജ്യം സോയ യുടെ നിയന്ത്രണത്തിലായി. കുറ്റകൃത്യങ്ങളിലെ സോയയുടെ പങ്കിനെക്കുറിച്ച് പോലീസിന് കൃത്യ മായ വിവരം ലഭിച്ചിരുന്നെങ്കിലും അവർക്കെതിരേ തെളിവുകളുണ്ടായിരുന്നില്ല. ലഹരിക്കടത്ത്, പിടി ച്ചുപറി തുടങ്ങിയ കേസുകളുമായി സോയ ഖാന് ബന്ധമുണ്ടെന്ന് ഡൽഹി പോലീസ് സ്പെഷൽ സെൽ ഉദ്യോഗസ്‌ഥർ പറയുന്നു. ആയുധധാരിക ളായ അംഗരക്ഷകർക്കൊപ്പമായിരുന്നു ഇവരുടെ

യാത്ര. രാഷ്ട്രീയക്കാരുൾപ്പെടെയു ള്ള ഉന്നതരുമായി ഇവർ അടുത്ത ബന്ധം പുലർത്തുകയും പാർട്ടിക ളിൽ പങ്കെടുക്കുകയും ചെയ്‌തിരു ന്നു. ഇടയ്ക്കിടെ തിഹാർ ജയിലി ലെത്തി ഇവർ ഭർത്താവിനെ സന്ദർ ശിക്കുകയും ചെയ്‌തിരുന്നു. ക്രിമി നൽ സംഘത്തിൻ്റെ പ്രവർത്തനവും സാമ്പത്തിക കാര്യങ്ങളും ഉൾപ്പെ ടെയുള്ള കാര്യങ്ങൾ ജയിലിൽവച്ച് ഇവർ കോഡ് ഭാഷയിലൂടെയാണ് സംസാരിച്ചിരുന്നതെന്നും പോലീ സ് പറയുന്നു. ജിം ഉടമയായിരുന്ന നാദിർഷയുടെ കൊലപാതകികൾ ക്ക് അഭയം നൽകിയത് സോയയാ ണെന്ന് പോലീസ് സംശയിക്കുന്നു. 2024 സെപ്റ്റംബറിലാണ് നാദിർഷാ യെ ഒരു സംഘം വെടിവച്ചു കൊല്ലുന്നത്. ഈ കേ സുമായി ബന്ധപ്പെട്ട് സോയയെ പോലീസ് നേര ത്തെ ചോദ്യം ചെയ്തിരുന്നു. 2017-ലാണ് സോയ ഹാഷിം ബാബയും സോയയും വിവാഹിതരായത്. ഹാഷിം ബാബയുടെ മൂന്നാമത്തെ ഭാര്യയാണ് സോയ. ഇവർ നേരത്തേ മറ്റൊരു വിവാഹം കഴിച്ചി രുന്നു. ആ ബന്ധം ഉപേക്ഷിച്ച ശേഷമാണ് ഹാ ഷിം ബാബയെ വിവാഹം കഴിച്ചത്. ക്രിമിനൽ പ ശ്ചാത്തലമുള്ള കുടുംബത്തിൽനിന്നാണ് സോയ യുടെയും വരവ്. ലൈംഗികവൃത്തിക്കായി സ്ത്രീക ളെ കടത്തിയ കേസിൽ 2024-ൽ സോയയുടെ മാ താവ് അറസ്‌റ്റിലായിരുന്നു. ലഹരിമരുന്ന് കടത്ത് സംഘത്തിലെ അംഗമാണ് സോയയുടെ പിതാവ്. വടക്ക് കിഴക്കൻ ഡൽഹിയിലെ വിവിധ സ്‌ഥല ങ്ങൾ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

More like this

വിനോദയാത്രക്ക് എത്തിയ യുവാക്കളെ കൊള്ളയടിച്ച സംഭവം;നാല് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്പെന്‍ഷന്‍

തട്ടിയെടുത്തത് 90000 രൂപയും ഒരു ലക്ഷം രൂപയുടെ മൊബൈല്‍ ഫോണും രണ്ട് പേരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു തൊടുപുഴ: ഇടുക്കി മറയൂരില്‍ വിനോദയാത്രക്ക് എത്തിയ യുവാക്കളില്‍...

ഓൺലൈൻ തട്ടിപ്പ് പലവിധം: പഴയ തുണികൾ കൊറിയർ വഴി അയച്ചു നൽകി...

അടിമാലി: ഓൺലൈൻ തട്ടിപ്പുകൾ തുടർക്കഥയായിട്ടും നടപടിയെടുക്കാൻ കഴിയാതെ അധികൃതർ. 3999 രൂപയുടെ മൂന്നു ചുരിദാറുകൾക്ക് 449 രൂപ എന്ന രീതിയിൽ സ്ത്രീകളുടെ മനം...

കണ്ണും മനസും നിറയ്ക്കും കാഞ്ഞാര്‍ പച്ചത്തുരുത്ത്

തൊടുപുഴ: അറവുശാലയില്‍ നിന്നും ഉള്‍പ്പെടെയുള്ള പ്രദേശത്തെസകല മാലിന്യങ്ങളും വലിച്ചെറിയാവുന്ന കുപ്പത്തൊട്ടിയായിരുന്ന ഒരു പ്രദേശം മനോഹരമായ പച്ചത്തുരുത്തായി മാറി സംസ്ഥാനത്തിന്റെ അംഗീകാരം നേടിയെടുത്ത കഥയാണ്...