spot_img

കോഴ ബോംബ്’ പൊട്ടിച്ച് ട്രംപ്; ഇന്ത്യയിൽ രാഷ്ട്രീയസ്ഫോടനം

ന്യൂഡൽഹി: ഇന്ത്യൻ തെരഞ്ഞെടുപ്പ് രാഷ്ട്രിയത്തിൽ ഇടപെടാൻ യു.എസ്. മുൻഭരണകുടം പണമൊഴുക്കി യെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോപണത്തെച്ചൊല്ലി ഇന്ത്യയിൽ രാഷ്ട്രീയ കോലാഹലം. യു.എസ്. സർക്കാരിന്റെ വെളിപ്പെടുത്തൽ ആശങ്കാജനകമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. പരസ്പ്‌പരം ചെളിവാരിയെറിഞ്ഞ് ബി.ജെ. പിയും കോൺഗ്രസും.

ഇന്ത്യയിൽ വോട്ടിങ് ശതമാനം വർധിപ്പിക്കാൻ നൽകി വന്നിരു ന്ന 21 ദശലക്ഷം ഡോളറിൻ്റെ ധനസഹായം നിർത്തലാക്കിയതായി യു.എസ്. ഡിപ്പാർട്ട്മെന്റ്റ് ഓഫ് ഗവൺമെൻ്റ് എഫി ഷ്യൻസി (ഡോജെ) മേധാവി കൂടിയായ ലോകകോടിശ്വരൻ ഇലോൺ മസ്ക് വെ ളിപ്പെടുത്തിയതിനു പിന്നാലെയായിരു ന്നു മോദി സർക്കാരിനെ അസ്‌ഥിരപ്പെടു ത്താൻ മുമ്പ് യു.എസിൽനിന്നു പണമൊ ഴുകിയെന്ന മട്ടിൽ ട്രംപിൻ്റെ ആരോപണം.

ചില അമേരിക്കൻ പ്രവർത്തനങ്ങളും ഫണ്ടിങ്ങും സംബന്ധിച്ച യു.എസ്. ഭരണ കൂടത്തിന്റെ വെളിപ്പെടുത്തൽ ശ്രദ്ധയിൽ പ്പെട്ടെന്നും ഇത് ഏറെ കുഴപ്പങ്ങളുണ്ടാക്കുന്നതാണെന്നും വിദേശകാര്യമന്താലയം വക്‌താവ് രൺധീർ ജയ് സ്വാൾ പ്രതി കരിച്ചു. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളി ലെ വിദേശ ഇടപെടൽ സംബന്ധിച്ച വിവരം ആശങ്കാജനകമാണ്. ഇക്കാര്യം ബന്ധപ്പെട്ട സർക്കാർ വകുപ്പുകളും ഏജൻസി കളും പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയ്ക്കുള്ള യു.എസ്. ധനസഹായം ‘തെരഞ്ഞെടുക്കപ്പെട്ട മറ്റ് ചിലർക്കൂ’ ലഭിച്ചിട്ടുണ്ടെന്ന ട്രംപിൻ്റെ പ്രസ്‌താവന
യാണു വിവാദമായത്.

ഇത് കോഴ ഇടപാടാണെന്നും ട്രംപ് ആരോപിച്ചു. ഇന്ത്യയിലെ വോട്ടെടുപ്പിൽ അമേരിക്കയ്ക്കെന്താണു താത്പര്യമെന്നു കഴിഞ്ഞ വ്യാഴാഴ്ച്‌ച വാഷിങ്ടൺ ഡി.സിയിൽ നടന്ന റിപ്പബ്ലിക്കൻ ഗവർണർമാരുടെ യോഗത്തിൽ ചോദിച്ച ട്രംപ്, നമുക്കുതന്നെ ധാരാളം പ്രശ്‌നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടി. “ആ പണം മുഴുവൻ ഇന്ത്യയ്ക്കാണു കിട്ടിയെതെന്നു കരുതാ നാകുമോ? അതൊരു കോഴ ഇടപാടായി രുന്നു. അതിന് എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും ചൂണ്ടിക്കാട്ടാം. നമ്മൾ എന്തിനാണ് ഇന്ത്യയിലെ വോട്ടർ പങ്കാളിത്തം ഉയർത്താൻ 21 ദശലക്ഷം ഡോളർ മുടക്കുന്നത്? അവർ (ജോ ബൈഡൻ സർക്കാർ) മറ്റാരെയോ തെരഞ്ഞെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇക്കാര്യം ഇന്ത്യൻ സർക്കാരിനോടു പറയേണ്ടി വന്നത് വലിയൊരു വഴിത്തിരിവാണ്”- ട്രംപ് വ്യക്തമാക്കി.

ട്രംപിന്റെ വെളിപ്പെടുത്തൽ ഇന്ത്യ യിൽ ബി.ജെ.പിയും കോൺഗ്രസും ത മ്മിൽ ആരോപണപ്രത്യാരോപണങ്ങൾ ക്ക് ഇടയാക്കി. കഴിഞ്ഞ ലോക്സഭാ തെ രഞ്ഞെടുപ്പിൽ മറ്റാരോ തെരഞ്ഞെടുക്കപ്പെടാനായിരുന്നു യു.എസിലെ ജോ ബൈഡൻ ഭരണകൂടത്തിനു താത്‌പര്യമെന്ന ട്രംപിന്റെ സൂചന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരേ ബി.ജെ. പി. തിരിച്ചുവിട്ടു. ട്രംപ് വെളിപ്പെടുത്തിയ 21 ദശലക്ഷം ഡോളറിൻ്റെ ഗുണഭോക്താ ക്കൾ കോൺഗ്രസും രാഹുൽ ഗാന്ധിയുമാണെന്നു ബി.ജെ.പി. നേതാവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു. ഇതുസംബന്ധിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയിൽ ഡീപ് സ്‌റ്റേറ്റ് പ്രവർത്തനങ്ങൾക്കായാണ് ഈ പണം വിനിയോഗിക്കപ്പെട്ടതെന്നു ബി.ജെ.പി. ഐ.ടി സെൽ മേധാവി അമിത് മാളവ്യ ആരോപിച്ചു. ഒട്ടേറെ സുരക്ഷാ ഏജൻ സികളുണ്ടായിരിക്കേ ഇന്ത്യയിലേക്ക് 21 3 ശലക്ഷം ഡോളറെത്താൻ മോദി സർക്കാർ അനുവദിച്ചെങ്കിൽ അത് ലജ്ജാവഹമാണെന്നു കോൺഗ്രസ് വക്‌താവ് പവൻ ഖേര തിരിച്ചടിച്ചു. 2012-ൽ യു.പി.എ. സർക്കാരിന്റെ കാലത്താണ് ഈ പണമെ ത്തിയതെന്നു പറയുന്നു. അങ്ങനെയെ ങ്കിൽ ആ പണമുപയോഗിച്ചാണോ 2014 -ൽ ബി.ജെ.പി. ജയിച്ചത്?- ഖേര ചോദി

ഇന്ത്യാവിരുദ്ധപ്രചാരണം നടത്തുന്ന യു.എസ്. കോടീശ്വരൻ ജോർജ് സോറ സിന്റെ സംഘടനകൾ മുഖേനയാണ് ഇ ന്ത്യയിലേക്കു യു.എസ്. പണമൊഴുകിയ തെന്നാണു ബി.ജെ.പിയുടെ ആരോപ ണം. സോറസുമായി സോണിയാ ഗാന്ധി ക്കുള്ള ബന്ധവും അവർ ചൂണ്ടിക്കാട്ടു ന്നു. അതേസമയം, ബി.ജെ.പിയുടെ ആ രോപണം നിഷേധിച്ച കോൺഗ്രസാക ട്ടെ. ഇന്ത്യയിലെത്തിയ യു.എസ്. എയ്‌ഡ് ഫണ്ട് സംബന്ധിച്ച് അന്വേഷണം വേണ മെന്നും ധവളപത്രം പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

More like this

രഞ്ജിത്ത് ജയിലിൽ

കൊച്ചി: യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. മജിസ്ട്രേറ്റിൻ്റെ മുന്നിൽ ഹാജരാക്കിയ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. രഞ്ജിത്തിനെ...

പീഡനക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ കാര്‍ തടഞ്ഞ് കസ്റ്റഡിയിൽ എടുത്തു

തൊടുപുഴ: ലൈംഗിക പീഡനക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ തൊടുപുഴയില്‍ കാര്‍ തടഞ്ഞ് പൊലിസ് കസ്റ്റഡിയിൽ എടുത്തു . ഇന്നലെ രാത്രിയാണ് സംഭവം. യുവനടിയുടെ പീഡന...

ചോദ്യം മനസിലുണ്ടായാൽ പോരാ, ചോദിക്കണം’; എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി, വാര്‍ത്താസമ്മേളനത്തിൽ...

കൊല്ലത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍. മൂന്ന് ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി നൽകി ഇന്നത്തെ സമയം കഴിഞ്ഞെന്നും ഇനി നാളെയെന്നും പറഞ്ഞ് എഴുന്നേറ്റ്...