ഇടുക്കി: പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിലുള്ള സ്‌കൂളുകളിലെ സോഷ്യൽ സർവീസ് സ്‌കീം വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കട്ടപ്പന ഗവ. ട്രൈബൽ എച്ച്.എസ്.എസ് വിദ്യാർഥികൾ മന്ത്രി റോഷി അഗസ്റ്റിൻ മുഖേന വിദ്യാദ്യാസ മന്ത്രിക്ക് നിവേദനം നൽകി.
മുരിക്കാട്ടുകുടി സ്‌കൂളിൽ 2022ൽ ആരംഭിച്ച സ്കീം വഴി ശുചീകരണം. പരിസ്ഥിതി സംരക്ഷണം, ലഹരി വിമുക്ത ബോധവൽക്കരണം, കല- ചരിത്ര സാംസ്‌കാരിക- ജീവകാരുണ്യ പ്രവർത്തനങ്ങൾ, ക്ലാസുകൾ എന്നിവ നടത്തിവരുന്നു. സഹവാസ ക്യാമ്പുകൾ സംഘടിപ്പിച്ചു. 15 തൊഴിൽ പരിശീലനങ്ങൾ ഒരുവർഷം പ്രഭാതഭക്ഷണ വിതരണം, രണ്ട് വീടുകളുടെ നിർമാണം. വയോജനങ്ങൾക്ക് കമ്പ്യൂട്ടർ പരിശീലനം, പൊതുസ്ഥലങ്ങളിൽ വായനശാല, നീരാൽ പരിശീലനം, ഡ്രസ് ബാങ്ക് പദ്ധതി എന്നിവയും നടപ്പാക്കിയിട്ടുണ്ട്.
ക്ലാസ് കഴിഞ്ഞുള്ള സമയങ്ങളിലും അവധി ദിനങ്ങളിലുമാണ് പ്രവർത്തനങ്ങൾ. സ്കൂളിലെ മറ്റുസംഘടനകളിലുളള വിദ്യാർഥികളെ പരിഗണിക്കുമ്പോൾ സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന കുട്ടികൾക്കും ഗ്രേസ് മാർക്ക് നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.



