തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നതിൽ ഇന്ന് തീരുമാനം. യൂണിറ്റിന് 10 മുതൽ 20 പൈസ വരെ കൂട്ടിയേക്കും. റെഗുലേറ്ററി കമ്മീഷൻ അംഗങ്ങൾ ഇന്ന് മുഖ്യമന്ത്രിയെ കണ്ട് നിരക്ക് വർധന അറിയിക്കും. ഇതിന് ശേഷം വിഞാപനം ഇറക്കും. അതേസമയം, സമ്മർ താരിഫ് വേണം എന്ന കെഎസ്‍ഇബി ആവശ്യം അംഗീകരിക്കാൻ ഇടയില്ല. വേനൽ കാലത്ത് യൂണിറ്റിന് പത്ത് പൈസ നിരക്കിൽ സമ്മർ തരിഫ് വേണം എന്നാണ് കെഎസ്‍ഇബിയുടെ ആവശ്യം. നിരക്ക് കൂട്ടുന്നതിനോട് സർക്കാരും യോജിച്ചിരുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയർന്നതിന് പിന്നാലെയാണ് ഇരുട്ടടിയായാണ് വീണ്ടും വൈദ്യുതി നിരക്കും കൂട്ടുന്നത്. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ നിരവധി കാരണങ്ങളാണ് കെഎസ് ഇബി പറയുന്നത്. ആഭ്യന്തര ഉല്‍പ്പാദനത്തിലെ കുറവ്, പുറത്ത് നിന്ന വൈദ്യുതി വാങ്ങുന്നതിലെ ചെലവിലുണ്ടായ വര്‍ധന, വര്‍ധിച്ചു വരുന്ന പ്രവര്‍ത്തന പരിപാലന ചെലവുകൾ എന്നിങ്ങനെയാണ് നിരക്ക് വര്‍ധനവിനുള്ള കാരണങ്ങളായി പറയുന്നത്. നവംബര്‍ ഒന്നുമുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുത്താനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഉപതെരഞ്ഞെടുപ്പ് കണക്കിലെടുത്ത് തീരുമാനം നീട്ടുകയായിരുന്നു.
ആഭ്യന്തര ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണെന്നും. ഇതിനാൽ വൈദ്യുതി നിരക്ക് വര്‍ധനവ് അനിവാര്യമാണന്ന് മന്ത്രി കെ കൃഷ്ണൻകുട്ടിയും പറയുന്നു. വേനൽകാലത്ത് പുറമെനിന്ന് വൈദ്യുതി വാങ്ങുന്നത് പ്രതിസന്ധിയാണ്. ഇത് മറികടക്കാനാണ് സമ്മർ താരിഫ് പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിരക്ക് വര്‍ധനവിന് പുറമെ വേനൽ കാലത്ത് മാത്രമായി പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതാണ് പരിഗണിക്കുന്നത്. രാത്രിയും പകലും പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
More like this

പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തിയ സംഭവം വിവാദത്തിൽ
ഇടുക്കി: പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തിയ സംഭവം വിവാദത്തിൽ. പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ തമിഴ്നാട് സംഘമാണ് ഡ്രോൺ പറത്തിയത്. മുല്ലപ്പെരിയാർ കനാലിൻ്റേയും...

കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു
തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി.ഡി സതീശൻ അധികാരമേറ്റു. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
വിഡി...

രഞ്ജിത്ത് ജയിലിൽ
കൊച്ചി: യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. മജിസ്ട്രേറ്റിൻ്റെ മുന്നിൽ ഹാജരാക്കിയ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. രഞ്ജിത്തിനെ...


