spot_img

വന്ദേഭാരതിന്റെ വാതിൽ ലോക്കായി യാത്രക്കാർ മൂന്ന് മണിക്കൂർ വഴിയിൽ കുടുങ്ങി

തൃശൂർ: തകരാറിനെ തുടർന്ന് ഷൊർണൂരിൽ നിർത്തിയിട്ടിരുന്ന വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ യാത്ര പുനരാരംഭിച്ചു. വന്ദേഭാരതിന്റെ വാതിൽ ലോക്കായതാണ് യാത്രക്കാർ മൂന്ന് മണിക്കൂർ ട്രെയിനിൽ കുടുങ്ങാനിടയായത്. കാസർകോട്– തിരുവനന്തപുരം വന്ദേഭാരത് ട്രെയിനാണ് 3 മണിക്കൂറിലധികം ഷൊർണൂർ പാലത്തിന് സമീപം പിടിച്ചിട്ടത്. സാങ്കേതിക പ്രശ്നം മൂലമാണ് ട്രെയിന്‍ പിടിച്ചിട്ടതെന്ന് റെയിൽവേ അറിയിച്ചിരുന്നു. എസിയുടെ പ്രവര്‍ത്തനം നിലയ്ക്കുകയും ട്രെയിനിന്‍റെ വാതില്‍ തുറക്കാന്‍ കഴിയാതെയും വന്നതോടെ യാത്രക്കാർ ട്രെയിനിനുള്ളിൽ കുടുങ്ങുകയായിരുന്നു.

എൻജിൻ ഭാഗത്തെ തകരാറിനെ തുടർന്ന് ട്രെയിൻ ഷൊർണൂർ റെയിൽവേ സ്റ്റേഷന്റെ ബി ക്യാബിന് സമീപമാണ് നിർത്തിയിട്ടത്. വൈകിട്ട് നാലരയ്ക്കു ശേഷമാണ് ട്രെയിൻ ഇവിടെയെത്തിയത്. ട്രെയിന്‍ തിരികെ ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ എത്തിച്ചു. മറ്റൊരു ഇലക്ട്രിക് എൻജിൻ ഘടിപ്പിച്ചാണ് ട്രെയിൻ തിരുവനന്തപുരത്തേയ്ക്ക് യാത്ര പുനരാരംഭിച്ചത്. വാതിലുകൾ ഉൾപ്പെടെ ലോക്കായതിനാൽ യാത്രക്കാർക്ക് പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല. സംഭവത്തെപ്പറ്റി വിശദമായ അന്വേഷിക്കുമെന്നു റെയിൽവേ പറഞ്ഞു. യാത്രക്കാര്‍ സുരക്ഷിതരാണെന്നും ഇവരെ എത്രയും പെട്ടെന്ന് തിരുവനന്തപുരത്തേക്ക് എത്തിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

More like this

പിണറായി സർക്കാരും പാർട്ടിയും കൊള്ള സംഘമായിമാറിയെന്നു സന്ദീപ് വാര്യർ

ചെറുതോണി: പിണറായി സർക്കാരും പാർട്ടിയും കൊള്ള സംഘമായിമാറിയെന്നും  ചട്ടഭേദഗതിയിലൂടെ സർക്കാർ ജനങ്ങളെ കൊള്ളയടിക്കുമ്പോൾ ക്ഷേത്രങ്ങൾ കൊള്ളയടിക്കുകയാണ് സിപിഎം ചെയുന്നതെന്ന് സന്ദീപ് വാര്യർ. ചട്ടഭേദഗതിയിലും, ദേശീയപാത...

പ്ലസ് ടു വിദ്യാർഥിയായ യുവാവ്:  അണക്കെട്ട് ജലാശയത്തിൽ ചാടി മരിച്ചു

അടിമാലി: പ്ലസ് ടു വിദ്യാർഥിയായ യുവാവ്അണക്കെട്ട് ജലാശയത്തിൽ ചാടി മരിച്ചു. കല്ലാർകുട്ടി ഡാമിലേക്ക് ചാടിയ  മുതിരപ്പുഴ അഞ്ചാംമൈൽ ചക്കുങ്കൽ അതുൽ ജിജി (19)...

ലക്ഷങ്ങളുടെ മോഷണം നടന്നിട്ട് 2 വർഷം : പ്രതികൾ ഇന്നും കാണാമറയത്ത്

രാജകുമാരി: ഏലക്കായ് സ്റ്റോറില്‍ ഉണക്കി സൂക്ഷിച്ചിരുന്ന ലക്ഷങ്ങളുടെ ഏലക്കാ മോഷ്ടിച്ച് കടത്തി രണ്ട് വര്‍ഷം പിന്നിടുമ്പോളും  പോലീസ് പ്രതികളെ പിടികൂടുന്നില്ലെന്ന് പരാതി. പ്രതികളെ കുറിച്ച്...