spot_img

ഞാൻ അധികാരമേൽക്കും മുൻപ് ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ…; ഹമാസിന് അന്ത്യശാസനം നൽകി ട്രംപ്

വാഷിങ്ടണ്‍: ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് നിയുക്ത യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. താൻ അധികാരത്തിലേറുമ്പോഴേക്കും ബന്ദികളെ വിട്ടയക്കണമെന്നാണ് ട്രംപിന്‍റെ മുന്നറിയിപ്പ്. ഗാസയിലെ ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കാനും 14 മാസം മുമ്പ് പിടികൂടിയ ബന്ദികളെ മോചിപ്പിക്കാനും കഴിയുന്ന കരാറിലെത്താൻ ബൈഡൻ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. പിന്നാലെയാണ് ട്രംപിന്‍റെ ഭീഷണി. താൻ അഭിമാനപൂർവ്വം യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് പ്രസിഡന്‍റായി ചുമതലയേൽക്കുന്ന 2025 ജനുവരി 20-ന് മുമ്പ് ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ, വലിയ പ്രത്യാഘാതം നേരിടേണ്ടി വരും എന്നാണ് ട്രംപിന്‍റെ ഭീഷണി. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി ഉത്തരവാദികൾക്കെതിരെ ഉണ്ടാകും. അതുകൊണ്ട് ബന്ദികളെ ഇപ്പോൾ തന്നെ മോചിപ്പിക്കണമെന്നാണ് ട്രംപ് പറഞ്ഞത്. ഇസ്രയേലിന് ശക്തമായ പിന്തുണ നൽകുമെന്നും ട്രംപ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

More like this

പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തിയ സംഭവം വിവാദത്തിൽ

ഇടുക്കി: പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തിയ സംഭവം വിവാദത്തിൽ. പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ തമിഴ്നാട് സംഘമാണ് ഡ്രോൺ പറത്തിയത്. മുല്ലപ്പെരിയാർ കനാലിൻ്റേയും...

കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു

തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി.ഡി സതീശൻ അധികാരമേറ്റു. ​ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.  വിഡി...

രഞ്ജിത്ത് ജയിലിൽ

കൊച്ചി: യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. മജിസ്ട്രേറ്റിൻ്റെ മുന്നിൽ ഹാജരാക്കിയ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. രഞ്ജിത്തിനെ...