മുവാറ്റുപുഴ: ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്ന വീട്ടമ്മ മരിച്ചു. വാഴക്കുളം മർച്ചന്റ്സ് അസോസിയേഷൻ അംഗവും സ്റ്റാർ ചപ്പാത്തി കട ഉടമയുമായ വാഴക്കുളം പള്ളിക്കുന്നേൽ റെജിമോൾ ജസ്റ്റിൻ (52) ആണ് വിട പറഞ്ഞത്. കടയിലെ ജോലിക്കിടെ ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല. ഭർത്താവ് ജസ്റ്റിൻ നേരത്തെ മരിച്ചു പോയിരുന്നു. ദാമ്പത്യ ജീവിതത്തിന്റെ സന്തോഷവും സംതൃപ്തിയും അനുഭവിച്ചു തുടങ്ങുമ്പോൾ തന്നെ ആകസ്മികമായി ഭർത്താവ് വിട പറഞ്ഞപ്പോൾ തളർന്നു പോയിരുന്നു റെജിമോൾ. ആ സങ്കടത്തിൽ നിന്ന് സാവധാനം കരകയറി, കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് ചപ്പാത്തി കട തുടങ്ങി ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടയിലാണ് അവിചാരിതമായി ഈ ദുരന്തം ഉണ്ടായത്. മാതാപിതാക്കൾ വിട പറഞ്ഞതോടെ ചെറുപ്രായത്തിൽ തന്നെ മക്കൾ തനിച്ചായി. റെജിമോളുടെ ആകസ്മിക വിയോഗത്തിൽ ഒരു നാടുമുഴുവൻ സങ്കടക്കടലിലാണ് ഇന്ന്. സംസ്കാരം 11. 08. 2026 (ചൊവ്വ) 10. 30 AM ന്
ഭവനത്തിൽ ആരംഭിച്ച്
വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ.
ഭൗതികശരീരം ഇന്ന് (10-08-2026) നാല് മണിക്ക്
ഭവനത്തിൽ കൊണ്ടുവരുന്നതാണ്

LEAVE A REPLY

Please enter your comment!
Please enter your name here