
കൊച്ചി: വിസ്മയ മോഹൻലാൽ കേന്ദ്ര കഥപത്രമായ റിലീസ് ചെയ്ത് മൂന്നാം ദിനത്തിലും ബോക്‌സ് ഓഫീസിൽ കുതിപ്പ് തുടർന്ന് ‘തുടക്കം’. റൊമാന്റിക് ആക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രം, യുവ പ്രേക്ഷകരെ ലക്ഷ്യമിട്ട് ഒരുക്കിയ എന്റർടെയിനറാണ്. പുതുമുഖങ്ങളും പ്രമുഖ താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം, ശക്തമായ കഥാപശ്ചാത്തലവും ആകർഷകമായ അവതരണശൈലിയുമാണ് പ്രത്യേകത.
മൂന്നാം ദിവസം ചിത്രം 15 കോടി രൂപ കളക്ഷൻ നേടിയതായി റിപ്പോർട്ടുകൾ. റിലീസ് ദിനം മുതൽ മികച്ച പ്രതികരണം നേടിയ ചിത്രം തുടർച്ചയായ ദിവസങ്ങളിലും തിയറ്ററുകളിൽ പ്രേക്ഷകത്തിരക്ക് നിലനിർത്തുകയാണ്.
ആദ്യ ദിനത്തിൽ തന്നെ ശ്രദ്ധേയമായ കളക്ഷൻ നേടിയ ചിത്രം രണ്ടാം ദിനത്തിലും നേട്ടം തുടർന്നിരുന്നു. വാരാന്ത്യ ദിവസങ്ങളിൽ പ്രേക്ഷക പിന്തുണ വർധിച്ചതോടെ കളക്ഷനിലും വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണം ലഭിക്കുന്നതിനാൽ വരും ദിവസങ്ങളിലും ചിത്രം മികച്ച കളക്ഷൻ നേടുമെന്നാണ് പ്രതീക്ഷ.




