spot_img

യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മലയാളികള്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ കാണേണ്ട സിനിമ: ഇടുക്കി എം.പി, ഡീന്‍ കുര്യാക്കോസ്

തൊടുപുഴ: യുണൈറ്റഡ് കിങ്ഡം ഓഫ് കേരള സിനിമ കണ്ട് ഡീന്‍ കുര്യാക്കോസ് MP ഫേസ്ബുക്ക് പേജില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകും എന്ന് നമ്മള്‍ പരസ്പരം അടക്കം പറഞ്ഞിരുന്ന കാര്യം പൊതുമണ്ഡലത്തില്‍ സജീവ ചര്‍ച്ചയാക്കിയ സിനിമയാണിത്.

ഇതിനോടകം കഴിഞ്ഞ 10 വര്‍ഷത്തിനകം 46 ലക്ഷം ചെറുപ്പക്കാര്‍ വിദേശ രാജ്യങ്ങളില്‍ എത്തി എന്നത് എത്രയോ ഭീകരമായ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിങ്ങള്‍ പോകുന്നിടത്ത് 50 വയസില്‍ കുറഞ്ഞ എത്ര പേര്‍ ഉണ്ട് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ’? എന്ന്സിനിമയിലെ നായക കഥാപാത്രം മുഖ്യമന്ത്രിയോട് ചോദിക്കുന്നുണ്ട്. ഭരണാധികാരികളോടും, രാഷ്ട്രീയ പാര്‍ട്ടി നേതൃത്വത്തോടുമുള്ള ചോദ്യമാണത്. വര്‍ത്തമാന കാലഘട്ടത്തില്‍ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വം ഇരുത്തി ചിന്തിക്കേണ്ട ഒരു പിടി വിഷയങ്ങള്‍ ഇക്കാര്യത്തിലുണ്ട്.

കേരളത്തില്‍ തൊഴില്‍ സാധ്യതകള്‍ ഇല്ലാത്തതിനാല്‍ വിദേശ രാജ്യങ്ങളിലേക്കുള്ള യുവാക്കളുടെ ക്രമാധീതമായ ഒഴുക്ക്, ഇങ്ങനെ വിദേശ രാജ്യങ്ങളില്‍ എത്തിയവര്‍ അനുഭവിക്കുന്ന സമാനതകള്‍ ഇല്ലാത്ത പീഢനങ്ങള്‍, കേരളത്തില്‍ ഉള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ തുനിഞ്ഞിറങ്ങുന്ന ചെറുപ്പക്കാരുടെ ആത്മവിശ്വാസം തകര്‍ത്ത് ഇല്ലാതെയാക്കുന്ന കേരളത്തിന്റെ ഇന്നത്തെ പശ്ചാത്തലം, ഈ മൂന്നു കാര്യത്തിലും അടിയന്തിരമായ പരിഹാരം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളമൊന്നാകെ ഒരുമിച്ച് നിന്നുകൊണ്ട് ഇക്കാര്യത്തില്‍ പരിഹാരമുണ്ടാക്കാമെന്നും, താനടക്കമുള്ള ജനപ്രിതിനിധികളും രാഷ്ട്രീയ നേതൃത്വവും ഇക്കാര്യം തീര്‍ച്ചയായും ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങളാണിതെന്നും അദ്ദേഹം കുറിച്ചു. കേരളത്തിന്റെ ഭാവിയെ സംബന്ധിച്ച ആശങ്ക മനോഹരമായ രീതിയില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് ‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (UKOK)’.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

More like this

കുതിപ്പ് തുടർന്നു ‘തുടക്കം’; മൂന്നാം ദിനത്തിൽ 15 കോടി കളക്ഷൻ

കൊച്ചി: വിസ്മയ മോഹൻലാൽ കേന്ദ്ര കഥപത്രമായ റിലീസ് ചെയ്ത് മൂന്നാം ദിനത്തിലും ബോക്‌സ് ഓഫീസിൽ കുതിപ്പ് തുടർന്ന് ‘തുടക്കം’. റൊമാന്റിക് ആക്ഷൻ ഡ്രാമ...

ഇടുക്കിയിൽ വിനോദസഞ്ചാര നിയന്ത്രണങ്ങൾ പിൻവലിച്ചു

തൊടുപുഴ: കാലവർഷത്തെ തുടർന്ന് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടായിരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ മൂന്നാർ, പള്ളിവാസൽ, കുഞ്ചിത്തണ്ണി, വാഗമൺ വില്ലേജുകളിൽ ഏർപ്പെടുത്തിയിരുന്ന വിനോദസഞ്ചാര...

ആ ഫോണുകൾ കണ്ടെടുത്തു

ഇടുക്കി: തമിഴ്നാട് സ്വദേശിയുടേതുൾപ്പെടെ നഷ്ടപ്പെട്ട 4 മൊബൈൽ ഫോണുകൾ വീണ്ടെടുത്ത് ഇടുക്കി ജില്ലാ പോലീസ്. തമിഴ്നാട് സ്വദേശി മുത്തയ്യ, അണക്കര സ്വദേശി ജോഷി...