നെടുങ്കണ്ടം: തമിഴ്‌നാട്ടിലെ തിരുച്ചന്തൂരിലേയ്ക്ക് തീര്‍ഥാടനത്തിന് പോയ കുടുംബത്തിലെ സഹോദരിമാര്‍ താമ്രപര്‍ണി നദിയില്‍ മുങ്ങിമരിച്ചു. നെടുങ്കണ്ടത്തെ പലചരക്ക് വ്യാപാരികളും തേനി സ്വദേശികളുമായ ശങ്കര്‍-ലക്ഷ്മി ദമ്പതിമാരുടെ മക്കള്‍ മീനാക്ഷി(12)അബിനയ (16) എന്നിവരാണ് വെള്ളിയാഴ്ച ഉച്ചയോടെ മരണമടഞ്ഞത്. തേനിയില്‍ നിന്നും ക്ഷേത്രത്തിലേയ്ക്കുള്ള യാത്രാമധ്യേ തൂത്തുക്കുടി ഏറലിലെ അരുണാചലേശ്വര്‍ ക്ഷേത്രത്തില്‍ എത്തുകയും ഇവിടെ നദിയില്‍ കുളിക്കുന്നതിനിടെ കുട്ടികള്‍ മുങ്ങി താഴുകയുമായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും അഗ്നിരക്ഷാ സേനയും നടത്തിയ തിരച്ചിലില്‍ ഇരുവരുടെയും മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here