കട്ടപ്പന: അമിത വേഗതയിൽ എത്തിയ കാറ് നിർത്തിയിട്ടിരുന്ന 3 വാഹനങ്ങളേ  ഇടിച്ച് തെറിപ്പിച്ചു. ഒരു ഇരുചക്ര വാഹനവും  കാറും ഓട്ടോറിക്ഷയുമാണ് ഇടിച്ച് തെറിപ്പിച്ചത്. റോഡിനു വശത്ത് നിർത്തിയിട്ടിരുന്ന കാറ് കുഴിയിലേക്ക് പതിച്ചു. 

എറണാകുളഞ്ഞ് നിന്ന് കട്ടപ്പനക്ക് വന്ന കാറാണ് അപകടം ഉണ്ടാക്കിയത്. നരിയമ്പാറയിൽ ഞായർ

ഉച്ചക്ക്1.30തോടെയാണ് അപകടം . എറണാകുളത്ത് നിന്ന് കട്ടപ്പനക്ക് വന്ന കാറ് അമിത വേഗതയിലാണ് എത്തിയത്. നരിയംമ്പാറയിൽ നിന്നും കക്കാട്ട്കടക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. കട്ടപ്പന സ്വകാര്യ കേറ്ററിംഗ് സ്ഥാപനത്തിൽ ജോലിക്ക്  വന്നവരുടെ വാഹനങ്ങൾ റോഡരുകിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. അമിത വേഗതയിലെത്തിയ കാറ് ആദ്യം ബൈക്കിൽ ഇടിച്ചു. തുടർന്ന് മറ്റൊരു കാറ് ഇടിച്ച് തെറിപ്പിച്ച ശേഷം ഓട്ടോറിക്ഷയിലിടിച്ചാണ് നിന്നത്. ഓട്ടോറിക്ഷ തല കീഴായി മറിയുകയും ചെയ്തു. കാറിൽ ഒരു യുവതിയും 3 യുവാക്കളുമാണ് ഉണ്ടായിരുന്നത്.

ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് ഇടയാക്കിയത് എന്നാണ് വിലയിരുത്തൽ.  നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. കട്ടപ്പന പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here