തൊടുപുഴ: തൊടുപുഴ നഗരസഭ മുതലിയാര്‍മഠം 22-ാം വാര്‍ഡില്‍ നിന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ് നിലവിലെ കൗണ്‍സിലര്‍ കൂടിയായ ജിതേഷ് സി ഇഞ്ചക്കാട്ട്. 2020ല്‍ ആണ് ആദ്യമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കൊച്ചി എയര്‍പോര്‍ട്ടില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്റില്‍ സൂപ്രണ്ടായിരുന്നു. തുടര്‍ന്ന് വോളണ്ടറി റിട്ടയര്‍മെന്റ് വാങ്ങിയാണ് മത്സരരംഗത്തേക്ക് വന്നത്. അഞ്ചു വര്‍ഷം കൗണ്‍സിലര്‍ ആയിരുന്ന ജിതേഷിന് ഇത് രണ്ടാം അങ്കമാണ്. മുതലിയാര്‍ മഠം ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ സെക്രട്ടറി കൂടിയാണ് ജിതേഷ്.
എല്ലാവര്‍ക്കും ആനുകൂല്യങ്ങള്‍ ലഭ്യമാക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും ജിതേഷ് പറയുന്നു. ജാതിമത കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവര്‍ക്കും തുല്യപരിഗണന നല്‍കാനും വാര്‍ഡിന്റെ സമഗ്ര വികസനത്തിനും താഴെത്തട്ടിലേക്ക് ലഭ്യമാകേണ്ട കേന്ദ്ര പദ്ധതികളടക്കം വിവിധ പദ്ധതികള്‍ നടപ്പാക്കാനാകുമെന്ന ഉറച്ച വിശ്വാസത്തോടെയാണ് പാര്‍ട്ടി തന്നെ രണ്ടാമതും ഏല്‍പ്പിച്ച ഈ ചുമതലയെ കാണുന്നത്.
നഗരസഭാ കൗണ്‍സിലറായി പ്രതിനിധാനം ചെയ്ത മാരാംകുന്ന് വാര്‍ഡില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിച്ചെന്ന ചാരിതാര്‍ത്ഥ്യത്തോടെയാണ് മുതലിയാര്‍ മഠം വാര്‍ഡില്‍ മത്സരരംഗത്തേക്ക് ചുവടുവച്ചിരിക്കുന്നത്.



