spot_img

പകുതി വിലയ്ക്ക് വാഹനവും, വീട്ടുപകരണങ്ങളും 

കോ: ഓർഡിറേറ്ററുടെ ഓഫീസ് പോലീസെത്തി പൂട്ടി 

ചെറുതോണി:  പകുതി വിലയ്ക്ക് ഇരുചക്ര വാഹനവും, വീട്ടുപകരണങ്ങളും നല്‍കാമെന്ന് വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ കേസിൽ തടിയമ്പാട് നടത്തിയിരുന്ന കോ: ഓർഡിറേറ്ററുടെ ഓഫീസ് പോലീസെത്തി റെയ്ഡ നടത്തിസ്ഥാപനം പൂട്ടി കോ: ഓർഡിനേറ്ററായി പ്രവർത്തിച്ചിരുന്ന ഇടുക്കി ബ്ലോക്കു പഞ്ചായത്തു മെമ്പർ കൂടിയായ ആലിസ് വർഗീസ് ഇടുക്കി പോലീസിൽ പരാതിനൽകി ഇവർ 450 പേരിൽ നിന്നായി ഒരു കോടി 28 ലക്ഷം രൂപാ വാങ്ങി നൽകിയിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണമാരംഭിച്ചു കഞ്ഞിക്കുഴിയിൽ കോഓർഡിനേറ്ററായിരുന്ന ചേലച്ചുവട് പെരുമ്പ്ര മാലിയിൽ

കോമളവല്ലി ചന്ദ്രൻ്റെ പരാതിയിൽ കഞ്ഞിക്കുഴി

പോലീസ് കേസെടുത്തു അന്വേഷണ മാരംഭിച്ചു ഇവർ 175 പേരിൽ നിന്നായി ഒരു കോടി 47 ലക്ഷം രൂപാ പിരിച്ചെടുത്തു നൽകിയിട്ടുണ്ടന്നു പരാതിയിൽ പറയുന്നു ഇതിൽ കുറച്ചു പേർക്ക് ഇരുചക്രവാഹനമടക്കം നൽകിയിട്ടുണ്ട് കേസ് രജിസ്റ്റർ ചെയ്തു പോലീസ് അന്വേഷണമാരംഭിച്ചു.

ജില്ലാസ്ഥാന മേഖലകളായ വാഴത്തോപ്പ്, മരിയാപുരം, പഞ്ചായത്തുകളിലും കോടികളുടെ തട്ടിപ്പ് നടന്നു സീഡ് സൊസൈറ്റി മുഖേന പണംഅടച്ച നിരവധിസാധരണക്കാരാണ് തട്ടിപ്പിന് ഇരയായിട്ടുള്ളത്. ഇരു ചക്ര വാഹനം, ലാപ് ടോപ്പ്, ഗ്യഹോപകരണങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍, പഠനോപകരണങ്ങള്‍ എന്നിവ പകുതി വിലയ്ക്ക് നല്‍കാമെന്ന് പറഞ്ഞ് ജില്ലാസ്ഥാന മേഖലയിലെ 1000 കണക്കിന് സാധാരണക്കാരുടെ പണമാണ് കബളിക്കപ്പെട്ടത്. ജില്ലയിലെ വിവിധ ഇടങ്ങളില്‍ സീഡ് സൊസൈറ്റി എന്ന സ്ഥാപനത്തിന്‍റെ പേരിലാണ് സാധാരണക്കാരായ ജനങ്ങള്‍ തട്ടിപ്പിന് ഇരയായിട്ടുള്ളത്. സീഡ് സൊസൈറ്റിയില്‍ മെമ്പര്‍ഷിപ്പ് ലഭിക്കണ മെങ്കില്‍ 400  രൂപ നല്‍കണം, ജില്ലാസ്ഥാന മേഖലയില്‍ സീഡ് സൊസൈറ്റിയില്‍ മെമ്പര്‍ ഷിപ്പ് എടുത്തവരുടെ വാഴ്സാപ് ഗ്രൂപ്പില്‍ 2000-ല്‍ പരം ആള്‍ക്കാരുണ്ട്  ഇവരില്‍ ഭൂരിഭാഗത്തിന്‍റെയും പണം നഷ്ടപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം.

മുട്ടം, കോളപ്ര സ്വദേശി അനന്ദു കൃഷ്ണന്‍ മൂവാറ്റുപുഴ പോലിസ് പിടിയിലായതൊടെയാണ് പണം അടച്ചവര്‍ തട്ടിപ്പിന് ഇരയായതായി അറിയുന്നത്. പണം അടച്ച് കബളിക്കപ്പെട്ടവരെ സീഡ് കോഡിനേറ്റര്‍മാര്‍ മോഹന വാഗ്ദാനം നല്‍കി അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് പലരും പോലിസില്‍ പരാതി നല്‍കാന്‍ വിമുഖത കാണിക്കുന്നതെന്നും ആക്ഷേപമുണ്ട്. ജില്ലാസ്ഥാന മേഖലയില്‍ ആദ്യഘട്ടത്തില്‍ പണമടച്ച കുറച്ചുപേര്‍ക്ക് സാധനങ്ങള്‍ നല്‍കി വിശ്വാസ്യത ഉറപ്പുവരുത്തിയശേഷമാണ് വ്യാപകമായ തട്ടിപ്പ് നടന്നത്. 6000 രൂപ വിലയുള്ള സ്കൂള്‍ ഉപകരണങ്ങള്‍ പകുതി വിലക്ക് നല്‍കാമെന്നും, 3000 രൂപ വിലയുള്ള ഓണകിറ്റ് 1500 രൂപക്കും കുറച്ചുപേര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇവയൊന്നും ജനങ്ങള്‍ക്ക് ലാഭകരമല്ലായിരുന്നു. സ്കൂള്‍ ബാഗ് വാങ്ങിയ അതേമാസം തന്നെ ഉപയോഗ യോഗ്യമല്ലാതായതായും ഉപഭോക്താക്കള്‍ പറയുന്നു. തട്ടിപ്പിന് ഭരണപ്രതിപക്ഷ നേതാക്കന്‍മാരുടേയും ചില ജനപ്രതിനിധികള്‍ക്കും പങ്കുണ്ടെന്നും ഇവര്‍ക്ക് ഇതിന്‍റെ കമ്മീഷന്‍ ലഭിച്ചതായും ആരോപണമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

More like this

ഗോവിന്ദച്ചാമി ജയില്‍ ചാടി; മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍

കണ്ണൂർ: സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമി പിടിയിൽ. തളാപ്പിലെ ഒരു ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിന് സമീപത്തെ കിണറ്റിൽ നിന്നാണ് ഇയാളെ...

പുഴയിൽ മൂന്നു ദിവസത്തിലധികം പഴക്കമുള്ള പുലിയുടെ ജഡം കണ്ടെത്തി

മറയൂർ: മറയൂർ പഞ്ചായത്തിൽ കന്നിയാർ പുഴയിൽ മൂന്നു ദിവസത്തിലധികം പഴക്കമുള്ള പുലിയുടെ ജഡം കണ്ടെത്തി. രണ്ടു വയസ് പ്രായമുള്ള ആൺപുലിയുടെ ജഡമാണ് കന്യാങ്കടവ്...

മഴക്കെടുതി: നാശനഷ്ടങ്ങള്‍ക്കിടയിലും വൈദ്യുതി വിതരണം സുഗമമാക്കി വൈദ്യുതി ബോര്‍ഡ്

തൊടുപുഴ: കഴിഞ്ഞ ഒരുമാസത്തെ മാത്രം കണക്കുകള്‍ അനുസരിച്ച് ആറു കോടിയോളം രൂപയുടെ നാശനഷ്ടങ്ങളാണ് മഴക്കെടുതി മൂലം കെ.എസ്.ഇ.ബി ക്ക് ജില്ലയില്‍ ഉണ്ടായിട്ടുള്ളതെന്ന് ഡെപ്യൂട്ടി...