spot_img

സുരേഷ് ഗോപി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്

തിരുവനന്തപുരം ; സുരേഷ് ഗോപി വീണ്ടും മാസ് പരിവേഷത്തില്‍ എത്തുന്ന ചിത്രമാണ് ഒറ്റക്കൊമ്പന്‍. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന റിയല്‍ ലൈഫ് കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തില്‍ എത്തുന്നത്. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ചിത്രീകരണം തിരുവനന്തപുരം സെൻട്രൽ ജയില്‍ വളപ്പിലെ മഹാഗണപതി ക്ഷേത്രത്തിൽ ആരംഭിച്ചു. നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് ചടങ്ങിന് തുടക്കമായത്. നടൻ ബിജു പപ്പൻ സ്വിച്ചോൺ കർമ്മവും തിരക്കഥാകൃത്ത് ഡോ. കെ. അമ്പാടി ഐഎഎസ് ഫസ്റ്റ് ക്ലാപ്പും നൽകി. മാർട്ടിൻ മുരുകൻ, ജിബിൻ ഗോപിനാഥ് എന്നിവരടങ്ങുന്ന ആദ്യരംഗത്തോടെയാണ് ചിത്രീകരണമാരംഭിച്ചത്. മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകർക്കൊപ്പം പ്രധാന സഹായിയായി പ്രവർത്തിച്ചു കൊണ്ടാണ് മാത്യൂസ് തോമസ് ഒറ്റക്കൊമ്പനിലൂടെ സ്വതന്ത്ര സംവിധായകനാകു
ന്നത്. കേന്ദ്ര മന്ത്രിയായതിനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ആദ്യചിത്രം കൂടിയാണ് ഒറ്റക്കൊമ്പൻ. സുരേഷ് ഗോപി എന്ന നടനിലൂടെ പ്രേക്ഷകർ പ്രതീക്ഷിക്കുന്ന മുഹൂർത്തങ്ങൾ കോർത്തിണക്കി ക്ലീൻ എൻ്റർടെയ്‍നറായി ആവും ചിത്രത്തിൻ്റെ അവതരണം.
എഴുപതിൽപ്പരം അഭിനേതാക്കൾ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

More like this

വിനോദയാത്രക്ക് എത്തിയ യുവാക്കളെ കൊള്ളയടിച്ച സംഭവം;നാല് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്പെന്‍ഷന്‍

തട്ടിയെടുത്തത് 90000 രൂപയും ഒരു ലക്ഷം രൂപയുടെ മൊബൈല്‍ ഫോണും രണ്ട് പേരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു തൊടുപുഴ: ഇടുക്കി മറയൂരില്‍ വിനോദയാത്രക്ക് എത്തിയ യുവാക്കളില്‍...

ഓൺലൈൻ തട്ടിപ്പ് പലവിധം: പഴയ തുണികൾ കൊറിയർ വഴി അയച്ചു നൽകി...

അടിമാലി: ഓൺലൈൻ തട്ടിപ്പുകൾ തുടർക്കഥയായിട്ടും നടപടിയെടുക്കാൻ കഴിയാതെ അധികൃതർ. 3999 രൂപയുടെ മൂന്നു ചുരിദാറുകൾക്ക് 449 രൂപ എന്ന രീതിയിൽ സ്ത്രീകളുടെ മനം...

കണ്ണും മനസും നിറയ്ക്കും കാഞ്ഞാര്‍ പച്ചത്തുരുത്ത്

തൊടുപുഴ: അറവുശാലയില്‍ നിന്നും ഉള്‍പ്പെടെയുള്ള പ്രദേശത്തെസകല മാലിന്യങ്ങളും വലിച്ചെറിയാവുന്ന കുപ്പത്തൊട്ടിയായിരുന്ന ഒരു പ്രദേശം മനോഹരമായ പച്ചത്തുരുത്തായി മാറി സംസ്ഥാനത്തിന്റെ അംഗീകാരം നേടിയെടുത്ത കഥയാണ്...