spot_img

മാര്‍ക്കോ സിനിമയുടെ വ്യാജ പതിപ്പ് ; ആലുവ സ്വദേശിയായ യുവാവ് പിടിയിൽ

ആലുവ: ഉണ്ണി മുകുന്ദൻ നായകനായ മാര്‍ക്കോ സിനിമയുടെ വ്യാജ പതിപ്പ് പുറത്തുവന്ന സംഭവത്തിൽ ഒരാള്‍ പിടിയിൽ. ആലുവ സ്വദേശിയായ അക്വിബ് ഹനാൻ എന്ന 21കാരനാണ് പിടിയിലായത്. ആലുവയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി ആണ് ഇന്‍സ്റ്റാഗ്രാം വഴി സിനിമയുടെ ലിങ്ക് പ്രചരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. 


തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാമിൽ തനിക്ക് പ്രൈവറ്റായി സന്ദേശമയച്ചാൽ മാര്‍ക്കോ സിനിമയുടെ ലിങ്ക് അയച്ചുതരാമെന്നായിരുന്നു യുവാവിന്‍റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. തുടര്‍ന്ന് സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാക്കളാണ് പൊലീസിൽ പരാതി നൽകിയത്. ഇതിനുശേഷം പൊലീസ് യുവാവിന്‍റെ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ടെലഗ്രാം വഴി പ്രചരിച്ച സിനിമയുടെ വ്യാജ പതിപ്പിന്‍റെ ലിങ്ക് ഇന്‍സ്റ്റാഗ്രാം അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.

കഴിഞ്ഞ ദിവസമാണ് സിനിമയുടെ വ്യാജ പതിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുവെന് പരാതി നിര്‍മാതാവ് പൊലീസിൽ നൽകിയത്. കൊച്ചി ഇന്‍ഫൊ പാര്‍ക്കിലെ സൈബര്‍ സെല്ലിലാണ് പരാതി നൽകിയത്. സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത് സിനിമയ്ക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നും പരാതിയിൽ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

More like this

ഭൂപ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിച്ചതിന്റെഅഹാളാദം: പിണറായി വിജയന്‍

റോഷി അഗസ്റ്റിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം എല്‍ഡിഎഫിന്റെ ശക്തിപ്രകടനമായി കട്ടപ്പന: ഇടുക്കിയെ അലട്ടിയിരുന്ന ഭൂപ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്‌ളാദത്തിലാണ് നില്‍ക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി...

ഇതു സുകുമാര്‍ അരിക്കുഴ; ക്യാപ്‌സ്യൂള്‍ കവിതകളുടെ തമ്പുരാന്‍

തൊടുപുഴ: കുഞ്ചന്‍ നമ്പ്യാരേയും കുഞ്ഞുണ്ണി മാഷേയും ഇഷ്ട ഗുരുക്കളായി കാണുന്ന കവി. നര്‍മത്തിലൂടെയും പരിഹാസത്തിലൂടേയും സമൂഹത്തിലെ വിവേചനങ്ങളോട് പോരടിക്കുന്ന കവി. തനിക്ക് സംവദിക്കാന്‍...

മകന്റെ മര്‍ദനമേറ്റ് തലയ്ക്ക് ഗുരുതരമായിപരുക്കേറ്റ വയോധികന്‍ മരിച്ചു

108 ആംബുലന്‍സ് സേവനം ലഭ്യമായില്ല: രോഗി രക്തം വാര്‍ന്ന് മരിച്ചു തൊടുപുഴ: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ മകന്‍ കല്ലുകൊണ്ട് ഇടിച്ചതിനെ തുടര്‍ന്ന്് തലയ്ക്ക്...