spot_img

റാന്നി അമ്പാടി കൊലക്കേസ്; 3 പ്രതികളും എറണാകുളത്ത് നിന്നും പിടിയിൽ

പത്തനംതിട്ട: റാന്നി അമ്പാടി കൊലക്കേസിലെ പ്രതികൾ പിടിയിൽ. എറണാകുളത്ത് നിന്നാണ് പ്രതികളായ റാന്നി ചേത്തയ്ക്കൽ സ്വദേശികളായ അരവിന്ദ്, ശ്രീക്കുട്ടൻ, അജോ എന്നിവർ പിടിയിലായിരിക്കുന്നത്. ബിവറേജസിന് മുന്നിലുണ്ടായ തർക്കത്തിനൊടുവിലാണ് ​ഗുണ്ടാ സംഘം അമ്പാടിയെ കൊലപ്പെടുത്തിയത്. ​സംഭവ ശേഷം വെച്ചൂച്ചിറ റൂട്ടിൽ വാഹനം ഉപേക്ഷിച്ച പ്രതികൾ എറണാകുളത്തേക്ക് രക്ഷപ്പെട്ടതായി  പൊലീസിന് വിവരം ലഭിച്ചിരുന്നു. അന്വേഷണം ഊര്‍ജിതമാക്കിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പ്രതികള്‍ പിടിയിലായിരിക്കുന്നത്. 

ഇന്നലെ രാത്രിയാണ് മന്ദമരുതിയിൽ ഗ്യാങ് വാർ കണക്കെ നടുറോഡിൽ അരും കൊല നടന്നത്. 24 കാരനായ അമ്പാടി സുരേഷിനെ കാര്‍ ഇടിച്ചാണ് കൊലപ്പെടുത്തിയത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള ഗ്യാങ് വാറാണ് റാന്നിയിൽ നടന്നതെന്നും അതാണ് കാറിടിച്ചുള്ള കൊലയിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് പറയുന്നത്.

ഇന്നലെ രാത്രി എട്ടുമണിയോടെ മന്ദമരുതി ഭാഗത്ത് അപകടത്തിൽ ഒരാൾ മരിച്ചു എന്ന് വിവരം പൊലീസിന് ലഭിച്ചു.  എന്നാൽ, ശരീരത്തിലെ പരിക്കുകൾ അടക്കം പൊലീസിൽ സംശയം ഉളവാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം എന്ന് വ്യക്തമായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കൊല്ലപ്പെട്ട അമ്പാടിയും സഹോദരങ്ങളും റാന്നി ബീവറേജസ് കോർപ്പറേഷൻ മുന്നിൽ വച്ച് ചേത്തക്കൽ സ്വദേശികളായ സംഘവുമായി വാക്ക് തർക്കം ഉണ്ടായി. പിന്നീട് മറ്റൊരു സ്ഥലത്ത് വzച്ച് കയ്യാങ്കളിയുമുണ്ടായി. പിന്നീട് മന്ദമരുതിയിൽ വെച്ച് ഏറ്റുമുട്ടാം എന്ന വെല്ലുവിളിയുമുണ്ടായി.

അമ്പാടിയും സഹോദരങ്ങളുമാണ് ആദ്യം കാറിൽ സ്ഥലത്തെത്തിയത്. അമ്പാടി കാറിൽ നിന്ന് പുറത്തിറങ്ങി ഉടൻ മറ്റൊരു കാറിലെത്തിയ ഗുണ്ടാ സംഘം അമ്പാടിയെ ഇടിച്ചിട്ട ശേഷം ദേഹത്തുകൂടി വാഹനം കയറ്റി ഇറക്കി കൊണ്ടുപോവുകയായിരുന്നു. വാഹനം കയറിയിറങ്ങിയാണ് അമ്പാടിയുടെ മരണം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

More like this

പിണറായി സർക്കാരും പാർട്ടിയും കൊള്ള സംഘമായിമാറിയെന്നു സന്ദീപ് വാര്യർ

ചെറുതോണി: പിണറായി സർക്കാരും പാർട്ടിയും കൊള്ള സംഘമായിമാറിയെന്നും  ചട്ടഭേദഗതിയിലൂടെ സർക്കാർ ജനങ്ങളെ കൊള്ളയടിക്കുമ്പോൾ ക്ഷേത്രങ്ങൾ കൊള്ളയടിക്കുകയാണ് സിപിഎം ചെയുന്നതെന്ന് സന്ദീപ് വാര്യർ. ചട്ടഭേദഗതിയിലും, ദേശീയപാത...

പ്ലസ് ടു വിദ്യാർഥിയായ യുവാവ്:  അണക്കെട്ട് ജലാശയത്തിൽ ചാടി മരിച്ചു

അടിമാലി: പ്ലസ് ടു വിദ്യാർഥിയായ യുവാവ്അണക്കെട്ട് ജലാശയത്തിൽ ചാടി മരിച്ചു. കല്ലാർകുട്ടി ഡാമിലേക്ക് ചാടിയ  മുതിരപ്പുഴ അഞ്ചാംമൈൽ ചക്കുങ്കൽ അതുൽ ജിജി (19)...

ലക്ഷങ്ങളുടെ മോഷണം നടന്നിട്ട് 2 വർഷം : പ്രതികൾ ഇന്നും കാണാമറയത്ത്

രാജകുമാരി: ഏലക്കായ് സ്റ്റോറില്‍ ഉണക്കി സൂക്ഷിച്ചിരുന്ന ലക്ഷങ്ങളുടെ ഏലക്കാ മോഷ്ടിച്ച് കടത്തി രണ്ട് വര്‍ഷം പിന്നിടുമ്പോളും  പോലീസ് പ്രതികളെ പിടികൂടുന്നില്ലെന്ന് പരാതി. പ്രതികളെ കുറിച്ച്...