spot_img

മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് വിജയ പ്രതീക്ഷ

ബ്രിസ്‌ബേന്‍: ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്ക് വിജയ പ്രതീക്ഷ. ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോര്‍ 445നെതിരെ മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ മൂന്നാം കളി നിര്‍ത്തുമ്പോല്‍ നാലിന് 51 എന്ന നിലയിലാണ്. രണ്ട് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ തകര്‍ത്ത്. കെ എല്‍ രാഹുല്‍ (33), രോഹിത് ശര്‍മ (0) എന്നിവരാണ് ക്രീസില്‍. വിരാട് കോലി (3) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. ഇന്ന് മഴയെ തുടര്‍ന്ന് പലപ്പോഴായി മത്സരം തടസപ്പെട്ടിരുന്നു. രണ്ട് ദിവസം കൂടി ശേഷിക്കെ ഇന്ത്യയെ പെട്ടന്ന് പുറത്താക്കിയാല്‍ ഓസീസീന് വിജയപ്രതീക്ഷയുണ്ടാകും. എന്നാല്‍ വരും ദിവസങ്ങളില്‍ മഴയുണ്ടാകുമെന്നുള്ള പ്രപചനമുണ്ട്. നേരത്തെ, ആറ് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രിത് ബുമ്രയാണ് ഇന്ത്യന്‍ പേസര്‍മാരില്‍ തിളങ്ങിയത്. ട്രാവിസ് ഹെഡ് (152), സ്റ്റീവന്‍ സ്മിത്ത് (101), അലക്സ് ക്യാരി (70) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

More like this

ഇന്ത്യയുടെ സിന്ദൂരതിലകം; പാകിസ്ഥാനെ കത്തിച്ച് ഇന്ത്യ ഏഷ്യാ കപ്പ് ഉയര്‍ത്തി

ദുബായ്: പാകിസ്ഥാനെ തീര്‍ത്ത് ഏഷ്യാ കപ്പ് ഉയര്‍ത്തി ഇന്ത്യ. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 19.1 ഓവറില്‍...

ഏഷ്യാകപ്പ് ക്രിക്കറ്റ് :”ഓപ്പറേഷൻ ഇന്ത്യ തുടരുന്നു’’

ഇന്ത്യ വീണ്ടും പാക്കിസ്ഥാനെ  മലർത്തിയടിച്ചു ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിൽ തുടർച്ച യായ നാലാം ജയവുമായി ഇന്ത്യ. സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ചിരവൈരി കളായ...

ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് കിരീടപ്പോരാട്ടം

ലാഹോര്‍: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് കിരീടപ്പോരാട്ടം. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 50 റണ്‍സിന് തകര്‍ത്താണ് ന്യൂസിലന്‍ഡ്...