തൊടുപുഴ: നാടിനെ നടുക്കിയ ഷെഫീഖ് വധശ്രമ കേസില്‍ തൊടുപുഴ ഒന്നാം അഡീഷ്ണല്‍ കോടതി ചൊവ്വാഴ്ച വിധി പറഞ്ഞേക്കും. ഡിസംബര്‍ ആദ്യവാരമായിരുന്നു അന്തിമവാദം പൂര്‍ത്തിയാക്കിയത്. 2013 ജൂലായിലാണ് നാലര വയസുകാരന്‍ ഷെഫീഖ് അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂര മര്‍ദനത്തിന് ഇരയായത്. അച്ഛനും രണ്ടാനമ്മയുമാണ് കേസിലെ പ്രതികള്‍. ഇരുവര്‍ക്കും മറ്റ് മക്കളുണ്ടെന്നും അത് പരിഗണിക്കണമെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ യാതോരുവിധ ദയയും അര്‍ഹിക്കാത്ത കുറ്റമാണ് പ്രതികള്‍ ചെയ്തതെന്നും മരണത്തിനുമപ്പുറുമുള്ള അവസ്ഥയിലേക്ക് കുട്ടിയെ എത്തിച്ചെന്നും പ്രൊസിക്യൂഷന്‍ അറിയിച്ചു. ആരാണെന്നുപോലും അറിയാതെയാണ് കുട്ടിയുടെ ഇപ്പോഴത്തെ ജീവിതം. കേസിലേക്ക് നയിച്ച ക്രൂരതയ്ക്ക് മുമ്പും ഇരുവരും കുട്ടിയെ ഉപദ്രവിക്കുമായിരുന്നു എന്ന് രണ്ടാം പ്രതിയുടെ അമ്മയുടെ മൊഴിയുണ്ട്. കേസില്‍ മെഡിക്കല്‍ തെളിവാണ് ഏറ്റവും പ്രധാനമായത്. കുട്ടിക്ക് അപസ്മാരം ഉണ്ട്, കട്ടിലില്‍ നിന്ന് തനിയെ വീണതാണ്, അപ്പോഴുണ്ടായ പരപക്കുകളാണിത്, ശരീരത്തെ പൊള്ളലുകള്‍ സ്വയം ഉണ്ടാക്കിയതാണ് തുടങ്ങിയ വാദങ്ങളും പ്രതിഭാഗം ഉന്നയിച്ചു. എന്നാല്‍ അവസാനമായി ഷെഫീഖിനെ ചികിത്സിച്ച ഡോക്ടറുടെ വിശദമായ റിപ്പോര്‍ട്ട് ഇതിനെയെല്ലാം ഖണ്ഡിക്കുന്നു. അറിയാതെ ഇത്തരം മുറിവുകള്‍ സംഭവിക്കില്ല. കുട്ടിക്ക് കൈ എത്താത്തയിടങ്ങളില്‍ പോലും പൊള്ളലുണ്ടെന്നാണ് സൂചന. 2021ലാണ് കേസില്‍ വിചാരണ തുടങ്ങിയത്. കഴിഞ്ഞ ആഗസ്തില്‍ വിചാരണ പൂര്‍ത്തിയായിരുന്നു. സംഭവത്തിന് ശേഷം ഷെഫീഖ് വര്‍ഷങ്ങളായി അല്‍- അസ്ഹര്‍ മെഡിക്കല്‍ കോളേജിന്റെ സംരക്ഷണയിലാണുള്ളത്. രാഗിണി എന്ന ആയയാണ് പരിചരിക്കുന്നത്. കഴിഞ്ഞ ഓഗസ്തില്‍ ജഡ്ജി ആഷ് കെ. ബാല്‍ ഷെഫീഖിനെ ആശുപത്രിയില്‍ നേരിട്ടെത്തി കണ്ടിരുന്നു.
More like this

കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു
തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി.ഡി സതീശൻ അധികാരമേറ്റു. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
വിഡി...

രഞ്ജിത്ത് ജയിലിൽ
കൊച്ചി: യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. മജിസ്ട്രേറ്റിൻ്റെ മുന്നിൽ ഹാജരാക്കിയ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. രഞ്ജിത്തിനെ...

പീഡനക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ കാര്‍ തടഞ്ഞ് കസ്റ്റഡിയിൽ എടുത്തു
തൊടുപുഴ: ലൈംഗിക പീഡനക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ തൊടുപുഴയില്‍ കാര്‍ തടഞ്ഞ് പൊലിസ് കസ്റ്റഡിയിൽ എടുത്തു . ഇന്നലെ രാത്രിയാണ് സംഭവം. യുവനടിയുടെ പീഡന...


