spot_img

മൂന്നാറില്‍ മ്ലാവിനെ കൊന്നു തിന്ന് കാട്ടുനായ്ക്കള്‍

മൂന്നാര്‍: കാട്ടാന, കാട്ടുപോത്ത്, പുലി തുടങ്ങിയ വനൃമൃഗങ്ങള്‍ക്ക് പുറമെ മൂന്നാറിലെ തോട്ടം മേഖലയില്‍ കാട്ടുനായ്ക്കളും ഭീതി പടര്‍ത്തുന്നു. ദേവികുളം ലാക്കാട് മാനില എസ്‌റ്റേറ്റില്‍ ഇറങ്ങിയ കാട്ടുനായ്ക്കള്‍ മ്ലാവിനെ കൊലപ്പെടുത്തി. കഴിഞ്ഞ വര്‍ഷം വട്ടവട മേഖലയിലെ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങിയ കാട്ടുനായ്ക്കള്‍ ആടുകളെ കൂട്ടത്തോടെ കൊന്നൊടുക്കിയിരുന്നു. ലാക്കാട് എസ്‌റ്റേറ്റ് മാനില ഡിവിഷനിലാണ് കഴിഞ്ഞദിവസം കാട്ടു നായകള്‍ കൂട്ടമായി എത്തി മ്ലാവിനെ കടിച്ചു കൊന്നത്. തേയില തോട്ടത്തിന് സമീപം അരുവിയില്‍ നിന്നും വെള്ളം കുടിച്ചു കൊണ്ടിരുന്ന മ്ലാവിനെ സമീപത്തെ വനത്തില്‍ നിന്നും കൂട്ടമായി ഇറങ്ങിയ കാട്ടു നായകള്‍ ആക്രമിച്ചു കൊല്ലുകയായിരുന്നു. പണിതു കൊണ്ടിരുന്ന തോട്ടം തൊഴിലാളികള്‍ എത്തി ശബ്ദമുണ്ടാക്കിയും മറ്റുമാണ് നായകളെ തുരുത്തിയത്. ആക്രമണം നടക്കുമ്പോള്‍ സമീപത്ത് നിരവധി തൊഴിലാളികള്‍ പണിതു കൊണ്ടിരിക്കുകയായിരുന്നു. ഇതോടെ തോട്ടം മേഖലയിലെ ഭീതി കൂടുതല്‍ വര്‍ധിക്കുകയാണ്. ദിനംപ്രതി വന്യമൃഗങ്ങളുടെ എണ്ണം കൂടി വരുന്നതും ആക്രമണങ്ങള്‍ തുടര്‍ സംഭവം ആകുന്നതും തോട്ടം തൊഴിലാളി ലയങ്ങളിലെ ഉറക്കം കെടുത്തിയിട്ടുണ്ട്. വനം വകുപ്പും ദ്രുത കര്‍മ്മ സേനയും വന്യജീവികളെ അകറ്റാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും ഇതൊന്നും ശാശ്വതമല്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

More like this

2 ​ഗ്യാരന്റികൾ ഉടൻ‍; വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയിൽ സൗജന്യയാത്ര...

തിരുവനന്തപുരം: യുഡിഎഫിന്റെ രണ്ട് ​ഗ്യാരണ്ടികൾ ഉടനെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര പദ്ധതി...

ആനച്ചാൽ ക്ഷേത്രത്തിലെ മോഷണം, പഴുതടച്ച അന്വേഷണത്തിലൂടെ പ്രതിയെ കുടുക്കി വെള്ളത്തൂവൽ പോലീസ്

ഇടുക്കി: ആനച്ചാൽ അയ്യപ്പക്ഷേത്രത്തിന്റെ ഓഫിസിൽ മോഷണം നടത്തിയ ശേഷം കടന്നുകളഞ്ഞ ഇടുക്കി, തങ്കമണി, മരിയാപുരം, നിരവത്ത് ഹൗസ്, ചുഴലി മഹേഷ് എന്നറിയപ്പെടുന്ന മഹേഷ്...

മധ്യ വയസ്കന്റെ മരണം, കാട്ടാനയാക്രമണമല്ല

മൂന്നാർ : മൂന്നാർ കല്ലാർ എസ്റ്റേറ്റിൽ ചൊവ്വാഴ്ച രാത്രിയോടെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ കല്ലാർ എസ്റ്റേറ്റ് ഫാക്ടറി ഡിവിഷൻ സ്വദേശി എം രാജിന്റെ...