spot_img

ചൊക്രമുടിയിലെ കൈയേറ്റ ഭൂമിയില്‍ നിര്‍മിച്ചതടയണ മൂടേണ്ടെന്ന് ഉദ്യോഗസ്ഥ സംഘം

ഇടുക്കി: ചൊക്രമുടിയിലെ കൈയേറ്റ ഭൂമിയില്‍ നിര്‍മിച്ച തടയണ മൂടേണ്ട സാഹചര്യമില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച മണ്ണ് സംരക്ഷണ വകുപ്പിലെയും മൈനര്‍ ഇറിഗേഷന്‍ വകുപ്പിലെയും ഉദ്യോഗസ്ഥര്‍ ബൈസണ്‍വാലി പഞ്ചായത്തിന് നിര്‍ദേശം നല്‍കി. മലയുടെ താഴ്ഭാഗത്ത് താമസിക്കുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് ഉള്‍പ്പെടെ തടയണ ഭീഷണിയാണെന്ന് ഐ.ജി കെ.സേതുരാമന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് തടയണ നികത്തണമെന്ന് ആവശ്യപ്പെട്ട് ചൊക്രമുടി സംരക്ഷണസമിതി ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. തുടര്‍നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ ബൈസണ്‍വാലി പഞ്ചായത്തിന് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ സാങ്കേതിക ഉപദേശം തേടി പഞ്ചായത്ത് മൈനര്‍ ഇറിഗേഷന്‍, മണ്ണ് സംരക്ഷണ വകുപ്പുകള്‍ക്ക് കത്തു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് വകുപ്പുകളുടെയും ഉദ്യോഗസ്ഥര്‍ സ്ഥലത്ത് സന്ദര്‍ശനം നടത്തി. കഴിഞ്ഞദിവസം മൈനര്‍ ഇറിഗേഷന്‍ വിഭാഗം അടിമാലി സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഗിരീഷ് കുമാര്‍, പള്ളിവാസല്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ എ.ആര്‍. അഖിലേഷ്, ജില്ല മണ്ണ് സംരക്ഷണ വിഭാഗം ഓഫീസര്‍ എം.ജെ. ജേക്കബ് എന്നിവര്‍ ബുധനാഴ്ച്ച വീണ്ടും സ്ഥലം സന്ദര്‍ശിച്ചു. ഇതേ സ്ഥലത്തു നിന്ന് തന്നെ മണ്ണെടുത്ത് തടയണ നികത്തിയാല്‍ മഴക്കാലത്ത് മണ്ണിടിച്ചില്‍ സാധ്യത വര്‍ധിക്കുമെന്നും നിലവില്‍ തടയണയില്‍ വെള്ളം സംഭരിക്കപ്പെടാവുന്ന സാഹചര്യമല്ലെന്നും സംഘം വിലയിരുത്തി. തടയണയില്‍ വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ ജിയോ സിന്തറ്റിക് €െ ലൈനര്‍ ഷീറ്റ് വിരിച്ച് പുല്ല്, രാമച്ചം പോലുള്ള സസ്യങ്ങള്‍ വച്ചു പിടിപ്പിക്കണമെന്നും വിദഗ്ധസംഘം നിര്‍ദേശിച്ചിട്ടുണ്ട്. വിദഗ്ധ സംഘം നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ക്ക് വിശദീകരണം നല്‍കുമെന്ന് പഞ്ചായത്ത് സെക്രട്ടറി എം.സുനി പറഞ്ഞു. അതിനിടെ ചൊക്രമുടിയിലെ കൈയേറ്റം ഒഴിപ്പിക്കല്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച്ച ദേവികുളം ആര്‍.ഡി ഓഫീസില്‍ എത്തിയ ജില്ല കലക്ടര്‍ക്ക് ചൊക്രമുടി സംരക്ഷണസമിതി പരാതി നല്‍കി. സമിതി വൈസ് ചെയര്‍മാന്‍ സി. ബി.ബൈജു, ചൊക്രമുടി കാണി ശ്രീകുമാരസ്വാമി എന്നിവരാണ് കലക്ടര്‍ക്ക് പരാതി നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

More like this

രഞ്ജിത്ത് ജയിലിൽ

കൊച്ചി: യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. മജിസ്ട്രേറ്റിൻ്റെ മുന്നിൽ ഹാജരാക്കിയ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. രഞ്ജിത്തിനെ...

പീഡനക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ കാര്‍ തടഞ്ഞ് കസ്റ്റഡിയിൽ എടുത്തു

തൊടുപുഴ: ലൈംഗിക പീഡനക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ തൊടുപുഴയില്‍ കാര്‍ തടഞ്ഞ് പൊലിസ് കസ്റ്റഡിയിൽ എടുത്തു . ഇന്നലെ രാത്രിയാണ് സംഭവം. യുവനടിയുടെ പീഡന...

ചോദ്യം മനസിലുണ്ടായാൽ പോരാ, ചോദിക്കണം’; എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി, വാര്‍ത്താസമ്മേളനത്തിൽ...

കൊല്ലത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍. മൂന്ന് ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി നൽകി ഇന്നത്തെ സമയം കഴിഞ്ഞെന്നും ഇനി നാളെയെന്നും പറഞ്ഞ് എഴുന്നേറ്റ്...