spot_img

ഇടുക്കി ജില്ലാ കലോത്സവ വേദിയില്‍ കോഴക്കളി

നൃത്ത മത്സരങ്ങള്‍ മാറ്റി വച്ചു

കഞ്ഞിക്കുഴി: വിധി കര്‍ത്താക്കള്‍ക്ക് കോഴ നല്‍കി മത്സര ഫലം അട്ടിമറിക്കാന്‍ നൃത്ത അധ്യാപകന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഇടുക്കി ജില്ലാ കലോത്സവ വേദിയില്‍ സംഘര്‍ഷം. വിധികര്‍ത്താക്കളെ മാറ്റാതെ മത്സരം നടത്താനാവില്ലെന്ന് പറഞ്ഞ് രക്ഷിതാക്കളും നൃത്ത അധ്യാപകരുമടക്കം പ്രതിഷേധിച്ചതോടെ, വേദി ഒന്നില്‍ ഇന്നലെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ മത്സരങ്ങളും ശനിയാഴ്ചത്തേക്ക് മാറ്റിവച്ചു. വിധികര്‍ത്താക്കള്‍ക്ക് എതിരായ നൃത്ത അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും കോഴയാരോപണവും രോഷപ്രകടനങ്ങളും കൊണ്ട് കലുഷിതമായിരുന്നു കലോത്സവത്തിന്റെ മൂന്നാം ദിനം. എസ്.എന്‍.എച്ച്.എസ്.എസ്.ഓപ്പണ്‍ സ്‌റ്റേജിലെ വേദി ഒന്നില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന നാടോടിനൃത്തം, തിരുവാതിര, സംഘനൃത്തം എന്നിവയ്ക്ക് മാര്‍ക്കിടാനെത്തിയ വിധി കര്‍ത്താക്കള്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നത്. ഏതൊക്കെ വിദ്യാര്‍ഥികള്‍ക്ക് ഒന്നാം സ്ഥാനം നല്‍കണമെന്ന് വാട്‌സാപ്പിലൂടെ ഒരു നൃത്ത അധ്യാപകന്‍ ഇവര്‍ക്ക് നിര്‍ദേശം നല്‍കിയെന്നായിരുന്നു മറ്റ് നൃത്ത അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ആരോപണം. വേദി ഒന്നിലെ മത്സരങ്ങള്‍ രാവിലെ 9.30-ഓടെ ആരംഭിക്കാനുള്ള തയാറെടുപ്പിലായിരുന്നു സംഘാടകര്‍. നാടോടിനൃത്ത മത്സരത്തിനുള്ള യു.പി വിഭാഗം കുട്ടികള്‍ മേക്കപ്പ് ചെയ്ത് തയാറാവുകയും ചെയ്തു. വിധികര്‍ത്താക്കളെത്തി മത്സരം ആരംഭിക്കാനിരിക്കെയാണ് ഒരു സംഘം അധ്യാപകരും മത്സരാര്‍ഥികളും ആരോപണങ്ങളുമായി സ്‌റ്റേജിന് സമീപത്തേക്കെത്തിയത്. സ്‌റ്റേജിലുണ്ടായിരുന്ന ഒഫീഷ്യല്‍സ് കാര്യം തിരിക്കിയപ്പോള്‍ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് വിഷയം വിവരിച്ചു. തങ്ങളുടെ ആരോപണങ്ങള്‍ക്ക് തെളിവായി വിവാദ നൃത്ത അധ്യാപകന്‍ വിധികര്‍ത്താക്കള്‍ക്ക് അയച്ച് നല്‍കിയ ശബ്ദ സന്ദേശങ്ങളും ചിത്രങ്ങളും കാണിച്ചു. ഓരോ ഇനത്തിലും ഒന്നാം സ്ഥാനത്ത് വരേണ്ടവരുടെ കുട്ടികള്‍ മത്സരത്തില്‍ ധരിക്കുന്ന വസ്ത്രങ്ങളുടെ ചിത്രമാണ് അടയാളമായി നല്‍കിയത്. ഇതോടെ സംഘാടകര്‍ മത്സരങ്ങള്‍ ആരംഭിച്ചില്ല. പ്രതിഷേധം കനത്തതോടെ നൃത്ത അധ്യാപകരെ വിളിച്ചുകൂട്ടി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ചര്‍ച്ച നടത്തി. വിധികര്‍ത്താക്കളെ മാറ്റണമെന്ന ആവശ്യം നൃത്ത അധ്യാപകര്‍ വീണ്ടും ഉന്നയിച്ചതോടെ മത്സരങ്ങള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ആരോപണം ഉയര്‍ന്ന വിധികര്‍ത്താക്കള്‍ക്ക് പകരം പുതിയ പാനലിനെ എത്തിച്ച് മത്സരങ്ങള്‍ നടത്തുമെന്ന് ഉച്ചക്ക് 12-ഓടെ ഡി.ഡി.ഇ.ഉറപ്പ് നല്‍കി. ഇതോടെയാണ് പ്രതിഷേധം ശമിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി മത്സരങ്ങള്‍ മാറ്റിയതോടെ മേക്കപ്പ് ചെയ്ത് തയാറായി നിന്ന പല കുട്ടികളും നിരാശരായി. പലരും നൃത്തത്തിനുള്ള വേഷങ്ങളും ആഭരണങ്ങളും വാടകയ്‌ക്കെടുത്താണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. കൂടാതെ മേക്കപ്പിനും വന്‍ തുക ചെലവാകും. മറ്റൊരു ദിവസം മത്സരങ്ങള്‍ക്ക് എത്തേണ്ടതിനാല്‍ വന്‍ സാമ്പത്തിക ബാധ്യതയാണ് ഈ കുട്ടികള്‍ക്കുണ്ടായത്. എന്നിരുന്നാലും നിക്ഷ്പക്ഷമായ വിധിനിര്‍ണയം നടക്കുമെന്ന പ്രതീക്ഷയും ഇവര്‍ പങ്കുവച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

More like this

ഇതു സുകുമാര്‍ അരിക്കുഴ; ക്യാപ്‌സ്യൂള്‍ കവിതകളുടെ തമ്പുരാന്‍

തൊടുപുഴ: കുഞ്ചന്‍ നമ്പ്യാരേയും കുഞ്ഞുണ്ണി മാഷേയും ഇഷ്ട ഗുരുക്കളായി കാണുന്ന കവി. നര്‍മത്തിലൂടെയും പരിഹാസത്തിലൂടേയും സമൂഹത്തിലെ വിവേചനങ്ങളോട് പോരടിക്കുന്ന കവി. തനിക്ക് സംവദിക്കാന്‍...

മകന്റെ മര്‍ദനമേറ്റ് തലയ്ക്ക് ഗുരുതരമായിപരുക്കേറ്റ വയോധികന്‍ മരിച്ചു

108 ആംബുലന്‍സ് സേവനം ലഭ്യമായില്ല: രോഗി രക്തം വാര്‍ന്ന് മരിച്ചു തൊടുപുഴ: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ മകന്‍ കല്ലുകൊണ്ട് ഇടിച്ചതിനെ തുടര്‍ന്ന്് തലയ്ക്ക്...

വിനോദയാത്രക്ക് എത്തിയ യുവാക്കളെ കൊള്ളയടിച്ച സംഭവം;നാല് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്പെന്‍ഷന്‍

തട്ടിയെടുത്തത് 90000 രൂപയും ഒരു ലക്ഷം രൂപയുടെ മൊബൈല്‍ ഫോണും രണ്ട് പേരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു തൊടുപുഴ: ഇടുക്കി മറയൂരില്‍ വിനോദയാത്രക്ക് എത്തിയ യുവാക്കളില്‍...