spot_img

ഇടുക്കി റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം:

വിധി കര്‍ത്താക്കളുമായ ബന്ധപ്പെട്ട
കോഴ ആരോപണങ്ങളില്‍ അന്വേഷണം തുടങ്ങി

തൊടുപുഴ: വിധി കര്‍ത്താക്കളുമായ ബന്ധപ്പെട്ട് കോഴ ആരോപണങ്ങളില്‍ അന്വേഷണം തുടങ്ങി. കഞ്ഞിക്കുഴിയില്‍ നടക്കുന്ന ഇടുക്കി റവന്യൂ കലോത്സവത്തിനിടെ ഒരു നൃത്ത അധ്യാപകന്‍ ചില വിധി കര്‍ത്താക്കളുമായി നടത്തുന്നുവെന്ന തരത്തിലുള്ള ഫോണ്‍വിളിയുടെ ശബ്ദ രേഖകളടക്കം പ്രചരിച്ചതിനെ തുടര്‍ന്ന് വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. ഏതൊക്കെ കുട്ടികളെ വിജയിപ്പിക്കണം എന്ന തരത്തിലായിരുന്നു ശബ്ദ സന്ദേശങ്ങളും ചിത്രങ്ങളും പ്രചരിച്ചത്.
കഞ്ഞിക്കുഴി സി.ഐ യുടെ നേതൃത്വത്തിലാണ് സംഭവം അന്വേഷിക്കുന്നത്. ഏതെക്കെ വിദ്യാര്‍ഥികള്‍ക്ക് ഒന്നാം സ്ഥാനം നല്‍കണമെന്ന് വാട്സാപ്പിലൂടെ ഒരു നൃത്ത അധ്യാപകന്‍ ഇവര്‍ക്ക് നിര്‍ദേശം നല്‍കിയെന്നായിരുന്നു മറ്റ് നൃത്ത അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ആരോപണം.
വ്യാഴാഴ്ച വേദി ഒന്നില്‍ വിധികര്‍ത്താക്കളെത്തി മത്സരം ആരംഭിക്കാനിരിക്കെയാണ് ഒരു സംഘം ആധ്യാപകരും മത്സരാര്‍ത്ഥികളും ആരോപണങ്ങളുമായി എത്തുന്നത്.
തങ്ങളുടെ ആരോപണങ്ങള്‍ക്ക് തെളിവായി വിവാദ നൃത്ത അധ്യാപകന്‍ വിധികര്‍ത്താക്കള്‍ക്ക് അയച്ച് നല്‍കിയ ശബ്ദ സന്ദേശങ്ങളും, ചിത്രങ്ങളും കാണിച്ചു. പ്രതിഷേധം കനത്തതോടെ നൃത്ത അധ്യാപകരെ വിളിച്ചുകൂട്ടി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ (ഡി.ഡി.ഇ.) ചര്‍ച്ച നടത്തി. വിധികര്‍ത്താക്കളെ മാറ്റണമെന്ന ആവശ്യം നൃത്ത അധ്യാപകര്‍ വീണ്ടും ഉന്നയിച്ചതോടെ മത്സരങ്ങള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അ അന്വേഷിക്കുന്നുണ്ടെന്ന് ഇടുക്കി ഡിവൈ.എസ്.പി പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ കലോത്സവ വേദിക്ക് മുന്നില്‍ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

More like this

കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു

തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി.ഡി സതീശൻ അധികാരമേറ്റു. ​ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.  വിഡി...

രഞ്ജിത്ത് ജയിലിൽ

കൊച്ചി: യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. മജിസ്ട്രേറ്റിൻ്റെ മുന്നിൽ ഹാജരാക്കിയ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. രഞ്ജിത്തിനെ...

പീഡനക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ കാര്‍ തടഞ്ഞ് കസ്റ്റഡിയിൽ എടുത്തു

തൊടുപുഴ: ലൈംഗിക പീഡനക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ തൊടുപുഴയില്‍ കാര്‍ തടഞ്ഞ് പൊലിസ് കസ്റ്റഡിയിൽ എടുത്തു . ഇന്നലെ രാത്രിയാണ് സംഭവം. യുവനടിയുടെ പീഡന...