spot_img

വാഹനങ്ങളുടെ അമിതവേഗവും നിയമലംഘനവും തടയല്‍ 599450 രൂപ പിഴ ചുമത്തി

തൊടുപുഴ: വാഹനങ്ങളുടെ അമിതവേഗവും നിയമലംഘനവും തടയാനുള്ള പ്രത്യേക വാഹന പരിശോധന ജില്ലയില്‍ ഊര്‍ജ്ജിതം. സംസ്ഥാനത്ത് വാഹനാപകട മരങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ജില്ലയിലും മോട്ടോര്‍ വാഹന വകുപ്പും പൊലീസും സംയുക്തമായി പരിശോധന ആരംഭിച്ചത്. പരിശോധന തുടങ്ങി ആദ്യ മൂന്ന് ദിവസത്തിനിടെ 419 കേസ് രജിസ്റ്റര്‍ ചെയ്തു. 599450 രൂപയാണ് പിഴ ചുമത്തിയത്. പരിശോധന ജനുവരി 15 വരെ തുടരും. തൊടുപുഴ, അടിമാലി, കട്ടപ്പന എന്നീ മൂന്ന് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന.

ഇനിയും അവസാനിക്കാതെ സ്ഥിരം നിയമ ലംഘനങ്ങള്‍

പരിശോധനയില്‍ ലൈസന്‍സില്ലാതെ വാഹനമോടിച്ച 11 കേസുകള്‍ പിടികൂടി. രജിസ്‌ട്രേഷനില്ലാത്ത 13 വാഹനങ്ങള്‍ക്കെതിയെും നടപടിയെടുത്തു. ഇന്‍ഷുറന്‍സില്ലാത്ത 45 കേസുകളാണ് കണ്ടെത്തിയത്. ഇരു ചക്ര വാഹനത്തില്‍ മൂന്ന് പേരുമായി സഞ്ചരിച്ച ഏഴ് വാഹനങ്ങളും പിടികൂടി. എയര്‍ ഹോണ്‍- അഞ്ച്, ടാക്‌സില്ലാത്തത്- ആറ്, അപകടരമായ രീതിയില്‍ വാഹനമോടിച്ച അഞ്ച് കേസുകള്‍ എന്നിവയും ഈ ദിവസങ്ങളില്‍ പിടികൂടി. ഹെല്‍മറ്റും സീറ്റ് ബെല്‍റ്റുമില്ലാത്ത സഞ്ചരിച്ച കേസുകളും പിടികൂടിയിട്ടുണ്ട്. ജില്ലയില്‍ പതിവായി അപകടം സൃഷ്ടിക്കുന്ന മേഖലയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലീസിന്റെയും പ്രത്യേക പരിശോധനയുണ്ട്.
ജില്ലയില്‍ തൊടുപുഴ വെങ്ങല്ലൂര്‍ – കോലാനി ബൈപ്പാസ്, വെങ്ങല്ലൂര്‍ പ്രദേശം, നെല്ലാപ്പാറ, മുട്ടം – ശങ്കരപ്പിള്ളി ഭാഗം, മച്ചിപ്ലാവ് – അടിമാലി ഭാഗം, മൂന്നാര്‍  ടോപ് സ്റ്റേഷന്‍ മേഖല, മൂന്നാര്‍ ടൗണ്‍, മുണ്ടക്കയം – കുട്ടിക്കാനം മേഖല, വെള്ളയാംകുടി – അമ്പലക്കവല ഭാഗം എന്നിവിടങ്ങളിലാണ് അപകടസാധ്യത കൂടുതല്‍.

ഒരു വര്‍ഷത്തെ റോഡപകടങ്ങള്‍ പഠിക്കുന്നു

പുതിയ ബ്ലാക്ക് സ്‌പോട്ടുകള്‍ കണ്ടെത്താനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷത്തിനിടെ 500മീറ്റര്‍ ദൂരത്തില്‍ അഞ്ച് വലിയ അപകടങ്ങളോ 10 മരണങ്ങളോ സംഭവിക്കുമ്പോഴാണ് സ്ഥലം ബ്ലാക്ക് സ്‌പോട്ടായി രേഖപ്പെടുത്തുക. കഴിഞ്ഞ ഒരുവര്‍ഷത്തെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പഠനം പുരോഗമിക്കുകയാണ്. അപകടങ്ങളുടെ കണക്കെടുത്ത് സ്ഥലങ്ങള്‍ ജി.പി.എസില്‍ തിരിച്ചറിഞ്ഞ് ഗൂഗിള്‍ മാപ്പില്‍ രേഖപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ജില്ലയില്‍ അപകടങ്ങളില്‍ ഗുരുതര പരിക്കുകള്‍ സംഭവിക്കുന്നതോ മരിക്കുന്നതോ കൂടുതലും ഇടുക്കിയ്ക്ക് പുറത്ത് നിന്നുള്ള യാത്രക്കാരാണ്. ജില്ലയുടെ ഭൂപ്രകൃതി മനസിലാക്കാതെ സംഭവിക്കുന്നതാണിത്. ജില്ലയിലുള്ളവര്‍ അപകടങ്ങളില്‍ പെടാറുണ്ടെങ്കിലും മരിക്കുന്നത് കുറവാണെന്നും അധികൃതര്‍ പറഞ്ഞു.

എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ശക്തമാക്കും

അപകടങ്ങള്‍ കുറയ്ക്കാന്‍ അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനവും ബോധവല്‍ക്കരണവും ശക്തിപ്പെടുത്തുകയാണ് മോട്ടോര്‍ വാഹനവകുപ്പ്. സിഗ്‌നല്‍ തെറ്റിക്കല്‍, അനധികൃത പാര്‍ക്കിങ്, രാത്രി ലൈറ്റ് ഡിം ആക്കാതിരിക്കുക തുടങ്ങിയ ഡ്രൈവിങ് സംസ്‌കാരവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. വാഹന ബാഹുല്യമുള്ള പ്രദേശങ്ങളിലും പ്രവര്‍ത്തനം ശക്തമാക്കും. പതിവായി നിയമ ലംഘനം നടത്തുന്നവരെ നിരീക്ഷിച്ചു വരികയാണെന്നും അവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്നും അധികൃതര്‍  പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

More like this

പാമ്പുശല്യം: ഭീതിയോടെ അംഗൻവാടി കുട്ടികൾ

തോക്കുപാറ: പാമ്പുശല്യത്തിന്റെ പേടിയിൽ അംഗൻവാടി കുട്ടികളും രക്ഷിതാക്കളും. പള്ളിവാസൽ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട തോക്കുപാറയിൽ പ്രവർത്തിക്കുന്ന 47ാം നമ്പർ അംഗൻവാടി പരിസരത്താണ് പാമ്പ് ശല്യം...

” കനത്ത സുരക്ഷ” ഇതു നാണക്കേട്‌

കുടയത്തൂർ: തൊടുപുഴ - മൂലമറ്റം റോഡിൽ കുടയത്തൂർ മുസ്ലിം പള്ളി കവലയ്ക്ക്  സമീപമുള്ള റോഡ് അരികിലെ കുഴിയിലേക്ക് വാഹനങ്ങൾ വീഴാതിരിക്കാൻ പൊതുമരാമത്ത് വകുപ്പിൻ്റെ...

77-ാം റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി ജില്ല: മന്ത്രി റോഷി അഗസ്റ്റിന്‍ പതാക ഉയര്‍ത്തും

ഇടുക്കി: രാജ്യത്തിന്റെ 77ാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി. തിങ്കളാഴ്ച (ജനുവരി 26) രാവിലെ 9 ന് ഇടുക്കി ഐ ഡി...