തൊടുപുഴ: കരിമണ്ണൂർ കമ്പിപാലത്ത്, വൃക്ഷത്തിൽ നക്ഷത്രം ഇടുന്നതിനിടയിൽ 11 കെ.വി. ലൈനിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. ചേറാടി നെല്ലിച്ചുവട്ടിൽ സാജു ജയിംസാണ് (46) മരിച്ചത്.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30 ടെയാണ് അപകടം. വട്ടക്കയറിൽ ഇലക്ട്രിക് വയർ കെട്ടി മരത്തിനു മുകളിലേയ്ക്ക് എറിഞ്ഞപ്പോൾ വൈദ്യുതി ലൈനിൽ കയർ കുരുങ്ങി ഷോക്കേൽക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവിവാഹിതനാണ്.