spot_img

കാമ്പസിലേക്ക് അവസാനമായി അഞ്ച് പേരുമെത്തി; മെഡിക്കൽ വിദ്യാർത്ഥികളുടെ പൊതുദർശനം മെഡി. കോളേജിൽ

ആലപ്പുഴ: വലിയ സ്വപ്നങ്ങൾ കണ്ടെത്തിയ ക്യാമ്പസിലേക്ക് അവർ അഞ്ച് പേരും ഒന്നിച്ച് അവസാനമായെത്തി. കണ്ടു നിൽക്കാനാകാതെ കണ്ണീരണഞ്ഞ് സഹപാഠികളും സുഹൃത്തുക്കളും അധ്യാപകരും. ആലപ്പുഴ കളർകോട് അപകടത്തിൽപ്പെട്ട് മരിച്ച 5 മെഡിക്കൽ വിദ്യാർത്ഥികളുടേയും പൊതുദർശനം വണ്ടാനം മെഡിക്കൽ കോളേജിൽ തുടങ്ങി. പോസ്റ്റ്‌ മോർട്ടം നടപടികൾക്ക് ശേഷമാണ് മൃതദേഹങ്ങൾ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്.

പാലക്കാട് സ്വദേശി ശ്രീദീപ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് ദാരുണമായ അപകടത്തിൽ മരിച്ചത്. മരിച്ച ദേവാനന്ദന്റെ രക്ഷിതാക്കൾ മെഡിക്കൽ കോളേജിൽ പൊതുദർശനം നടക്കുന്ന സ്ഥലത്തെത്തിയിട്ടുണ്ട്. പാലക്കാട് ഭാരത് മാതാ സ്കൂൾ അധ്യാപകനായ ശേഖരിപുരം സ്വദേശി വൽസന്റെയും അഭിഭാഷകയായ ബിന്ദുവിന്റെയും മകനാണ് ശ്രീദീപ്. സുഹൃത്തുക്കൾക്കൊപ്പം സിനിമ കണ്ട് വരാമെന്ന് അറിയിച്ച് ശ്രീദീപ് രാത്രിയിൽ വീട്ടിലേക്ക് ഫോൺ ചെയ്തിരുന്നു. പൊതുദർശത്തിന് ശേഷം നാല് പേരുടെ മൃതദേഹങ്ങൾ സ്വദേശത്തേക്ക് കൊണ്ടുപോകും. ലക്ഷദ്വീപ് വിദ്യാർഥിയുടെ കബറടക്കം എറണാകുളം ടൗൺ ജുമാ മസ്ജിദിൽ 3 മണിയോടെ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

More like this

രഞ്ജിത്ത് ജയിലിൽ

കൊച്ചി: യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. മജിസ്ട്രേറ്റിൻ്റെ മുന്നിൽ ഹാജരാക്കിയ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. രഞ്ജിത്തിനെ...

പീഡനക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ കാര്‍ തടഞ്ഞ് കസ്റ്റഡിയിൽ എടുത്തു

തൊടുപുഴ: ലൈംഗിക പീഡനക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ തൊടുപുഴയില്‍ കാര്‍ തടഞ്ഞ് പൊലിസ് കസ്റ്റഡിയിൽ എടുത്തു . ഇന്നലെ രാത്രിയാണ് സംഭവം. യുവനടിയുടെ പീഡന...

ചോദ്യം മനസിലുണ്ടായാൽ പോരാ, ചോദിക്കണം’; എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി, വാര്‍ത്താസമ്മേളനത്തിൽ...

കൊല്ലത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍. മൂന്ന് ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി നൽകി ഇന്നത്തെ സമയം കഴിഞ്ഞെന്നും ഇനി നാളെയെന്നും പറഞ്ഞ് എഴുന്നേറ്റ്...