
മിഡില്‍ ഈസ്റ്റ് സംഘര്‍വുമായി ബന്ധപ്പെട്ട ആശങ്കകളും വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വില്‍പനയും കാരണം കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേരിട്ട തിരിച്ചടി, തുടക്കക്കാരായ ലക്ഷണക്കണക്കിന് നിക്ഷേപകരെയാണ് പ്രതികൂലമായി സ്വാധീനിച്ചത്. തങ്ങളുടെ പോര്‍ട്ട്‌ഫോളിയോ നഷ്ടക്കയത്തിലേക്ക് കൂപ്പുകുത്തിയതാണ് ആശങ്കാഭരിതരാക്കിയത്. എന്നാല്‍ ഓഹരി വിപണിയില്‍ കാലക്രമേണയുള്ള കയറ്റവും ഇറക്കവും ഒക്കെ പതിവാണെന്നതാണ് സത്യം. ഈയിടെ ആഭ്യന്തര വിപണി സാക്ഷ്യംവഹിച്ച കനത്ത ചാഞ്ചാട്ടം കാരണം, കൂടുതല്‍ മികച്ച രീതിയില്‍ ഓഹരി നിക്ഷേപം നടത്തണമെന്ന് ആഗ്രഹിക്കുന്ന തുടക്കക്കാര്‍ക്ക് പരിഗണിക്കാവുന്ന ശൈലിയാണ് എസ്‌ഐപി. വിപണി തിരിച്ചടി നേരിടുന്ന വേളയില്‍ സ്ഥിരതയോടെയും ഭയാശങ്കയില്ലാതെയും നിക്ഷേപം തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ നിക്ഷേപ രീതിയാണിത്.





