spot_img

100 വീടുകൾ വെച്ച് നൽകാമെന്ന് പറഞ്ഞിട്ടും ഒരു മറുപടിയില്ല; പിണറായി വിജയന് കത്തയച്ച് കർണാടക മുഖ്യമന്ത്രി

ബംഗളൂരു: ദുരന്തഭൂമിയായ വയനാടിന് കൈത്താങ്ങായി കർണാടക വെച്ച് നൽകാമെന്ന് പ്രഖ്യാപിച്ച നൂറ് വീടുകളുടെ ഏകോപനം വഴിമുട്ടിയെന്ന് കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വീടുകൾ വച്ച് നൽകുന്ന കാര്യത്തിൽ പിന്നീട് കേരളം ഒരു ആശയവിനിമയവും നടത്തിയില്ല.

സ്ഥലം വാങ്ങിയും വീട് വെച്ച് നൽകാൻ തയ്യാറാണെന്നും എന്ത് ചെയ്യണമെന്ന് സർക്കാർ ഇനിയെങ്കിലും അറിയിക്കണമെന്നും സിദ്ധരാമയ്യയുടെ കത്തിൽ പറയുന്നു. 100 വീട് വെച്ച് നൽകാമെന്ന കര്‍ണാടകയുടെ വാഗ്ദാനത്തിൽ കേരള സര്‍ക്കാര്‍ ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നാണ് സിദ്ധരാമയ്യ കത്തിൽ വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

More like this

കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു

തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി.ഡി സതീശൻ അധികാരമേറ്റു. ​ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.  വിഡി...

രഞ്ജിത്ത് ജയിലിൽ

കൊച്ചി: യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. മജിസ്ട്രേറ്റിൻ്റെ മുന്നിൽ ഹാജരാക്കിയ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. രഞ്ജിത്തിനെ...

പീഡനക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ കാര്‍ തടഞ്ഞ് കസ്റ്റഡിയിൽ എടുത്തു

തൊടുപുഴ: ലൈംഗിക പീഡനക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ തൊടുപുഴയില്‍ കാര്‍ തടഞ്ഞ് പൊലിസ് കസ്റ്റഡിയിൽ എടുത്തു . ഇന്നലെ രാത്രിയാണ് സംഭവം. യുവനടിയുടെ പീഡന...