മേലുകാവ്: കാഞ്ഞിരം കവലയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു.
കരിമണ്ണൂർ തോട്ടക്കവല നെടുമലയിൽ ജോസഫിന്റെ മകൻ അനീഷ് (34) ആണ് മരിച്ചത്. ശനിയാഴ്ച ആറ് മണിയോടെ ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കാഞ്ഞിരംകവലക്കു സമീപമാണ് അപകടം. ഉടനെത്തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കാഞ്ഞിരപ്പള്ളി ചോറ്റിയിലെ ഗ്രീൻ ഡെയിൻ റിസോർട്ടിലെ ഷെഫ് ആയിരുന്നു അനീഷ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം ഉണ്ടായത്. ഭാര്യ ജോസ്മി തെക്കുംഭാഗം പുരക്കൽ കുടുംബാംഗം. മകൻ ജോവാൻ. മാതാവ് സെലിൻ. സഹോദരങ്ങൾ സിനി, നിഷ. സംസ്കാരം പിന്നീട്.
More like this
പിണറായി സർക്കാരും പാർട്ടിയും കൊള്ള സംഘമായിമാറിയെന്നു സന്ദീപ് വാര്യർ
ചെറുതോണി: പിണറായി സർക്കാരും പാർട്ടിയും കൊള്ള സംഘമായിമാറിയെന്നും ചട്ടഭേദഗതിയിലൂടെ സർക്കാർ ജനങ്ങളെ കൊള്ളയടിക്കുമ്പോൾ ക്ഷേത്രങ്ങൾ കൊള്ളയടിക്കുകയാണ് സിപിഎം ചെയുന്നതെന്ന് സന്ദീപ് വാര്യർ.
ചട്ടഭേദഗതിയിലും, ദേശീയപാത...

പ്ലസ് ടു വിദ്യാർഥിയായ യുവാവ്: അണക്കെട്ട് ജലാശയത്തിൽ ചാടി മരിച്ചു
അടിമാലി: പ്ലസ് ടു വിദ്യാർഥിയായ യുവാവ്അണക്കെട്ട് ജലാശയത്തിൽ ചാടി മരിച്ചു. കല്ലാർകുട്ടി ഡാമിലേക്ക് ചാടിയ മുതിരപ്പുഴ അഞ്ചാംമൈൽ ചക്കുങ്കൽ അതുൽ ജിജി (19)...
ലക്ഷങ്ങളുടെ മോഷണം നടന്നിട്ട് 2 വർഷം : പ്രതികൾ ഇന്നും കാണാമറയത്ത്
രാജകുമാരി: ഏലക്കായ് സ്റ്റോറില്‍ ഉണക്കി സൂക്ഷിച്ചിരുന്ന ലക്ഷങ്ങളുടെ ഏലക്കാ മോഷ്ടിച്ച് കടത്തി രണ്ട് വര്‍ഷം പിന്നിടുമ്പോളും
പോലീസ് പ്രതികളെ പിടികൂടുന്നില്ലെന്ന് പരാതി. പ്രതികളെ കുറിച്ച്...


