Momentary, Momentousഎന്നീ രണ്ടു പദങ്ങളും അര്‍ഥവ്യത്യാസത്തിന്റെ അപകടമേഖലയില്‍ സഞ്ചരിക്കുന്നവയാണ്. രണ്ടും നാമവിശേഷണങ്ങളാകുന്നു. താല്‍ക്കാലികം, ക്ഷണഭംഗുരം, നൈമിഷികം (lasting just for a moment) എന്നൊക്കെയാണ് അര്‍ഥവര്‍ണങ്ങള്‍. Momentarily എന്ന ക്രിയാവിശേഷണവുമുണ്ട്. Happiness, in this world of human affairs, is momentary; but it is worth living for (നിത്യനൈമിഷിക ജീവിതത്തില്‍ ആനന്ദമെന്നത് ക്ഷണപ്രഭാചഞ്ചലമാണെങ്കിലും അതിനുവേണ്ടി ജീവിക്കുന്നത് അഭികാമ്യം തന്നെ). The function of the electronic booking facility is momentarily suspended (ഇബുക്കിങ് സൗകര്യം താല്‍കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു).
Momentum എന്നാലോ? Face of motion അതായത് ചലനശക്തി. Impetus എന്നു പറയാറില്ലേ? അതുതന്നെ. ഊക്ക്. Casteist Politics is gaining momentum in some parts. (ചിലേടത്ത് ജാതിരാഷ്ട്രീയം ഊക്ക് നേടുന്നുണ്ട്).
കണ്‍ഫ്യൂഷന്‍ സമ്മാനിക്കുന്ന പദമാണ് momentous. വളരെ പ്രധാനമായത് എന്നര്‍ഥം. അതിനെ momentary ആയി തെറ്റിദ്ധരിക്കുന്നവര്‍ ഒരുപാടുണ്ട്.
Meritorious എന്ന വാക്കും meretricious എന്ന വാക്കും അര്‍ഥശങ്ക ഉല്‍പ്പാദിപ്പിക്കുന്ന വിരുതന്മാരാണ്. Merit (excellence, worth) എന്ന പദത്തിന്റെ അജക്റ്റീവ് ആണത്. പ്രശംസനീയം എന്ന് അര്‍ഥം ദ്യോതിപ്പിക്കുന്നു. Padmashree was conferred on his in recognition of his meritorious service in this field of sports. Meretricious എന്ന അജക്ടീവ് ഉപരിപ്ലവതയെ സൂചിപ്പിക്കുന്നു. vapid, empty. അത് പൊളളയാണ്. അന്തസ്സാരശൂന്യമാണ്





