ചെറുതോണി: ഇടുക്കി ഡാമിൽ നിർത്തിവച്ചിരുന്ന ബോട്ടു സർവ്വീസ് വീണ്ടുമാരംഭിച്ചു വാർഷിക അറ്റകുറ്റപ്പണികളുടെ ഭാഗമായിട്ടായിരുന്നു ബോട്ടു”സർവ്വീസ് നിർത്തിവച്ചിരുന്നത് ഇടുക്കി – ചെറുതോണി അണക്കെട്ടുകളുടെ ദൃശ്യഭംഗിയും, കാനന കാഴ്ചകളും ആസ്വദിച്ച് വിനോദ സഞ്ചാരികൾക്ക് ബോട്ട് സവാരി നടത്താൻ വർഷത്തിൽ 365 ദിവസവും അവസരമൊരുക്കിയിരിക്കുകയാണ്.വനം വകുപ്പ്. ഇടുക്കി തട്ടേക്കാട് ഫോറസ്റ്റ് ഡവലപ്മെൻ്റ് ഏജൻസിയുടെ കീഴിലാണ് ഇടുക്കി വൈൽഡ് ലൈഫ് സാങ്ങ്ചറിയിൽ ഈ സൗകര്യം ഒരുക്കിയിരിക്കുന്നത് .രാവിലെ ഒൻപതിനാ രംഭിച്ച് വൈകിട്ട് അഞ്ചിന വസാനിക്കുന്ന തരത്തിലാണ് ബോട്ടിംഗ് ക്രമീകരിച്ചിരിക്കുന്നത് .മുതിർന്നവർക്ക് 155 രൂപയും 12 വയസിന് താഴെയുള്ള കുട്ടികൾക്ക് 85 രൂപയുമാണ് ഫീസ്.അരമണിക്കൂറാണ് യാത്രാ സമയം .വെള്ളാപ്പാറ ബോട്ട് ജെട്ടിയിൽ നിന്നാരംഭിക്കുന്ന യാത്രയിൽ ഇടുക്കി – ചെറുതോണി അണക്കെട്ടുകളുടെയും, വൈശാലി ഗുഹയുടെയും കാഴ്ചയാണ് പ്രധാനം. ഇടുക്കി പദ്ധതിയുടെ തുടക്കം മുതലുള്ള ചരിത്രം സഞ്ചാരികൾക്ക് വിവരിച്ച് കൊടുക്കാൻ ഗൈഡും യാത്രികർക്കൊപ്പമുണ്ടാകും, ആനയുൾപ്പെടെയുള്ള മറ്റ് വന്യ ജീവികളെയും യാത്രക്കിടയിൽ കാണാനാകും.പതിനെട്ട് പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ഒരു ബോട്ടാണ് ഇപ്പോൾ നിലവിലുള്ളത്. ഇടുക്കി പാക്കേജിൽ പെടുത്തി അനുവദിച്ചിരിക്കുന്ന 10 സീറ്റിൻ്റെയും, 18 സീറ്റിൻ്റെയും രണ്ട് ബോട്ടുകൾ ഉടൻ ലഭ്യമാകുമെന്ന് ഇടുക്കി ഫോറസ്റ്റ് വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു ആദിവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായാണ് ഇതിൽ നിന്ന് ലഭിക്കുന്നവരുമാനം വിനിയോഗിക്കുന്നത്. ജീവനക്കാരും ആദിവാസികളാണ്. സംസ്ഥാനത്ത് ഭൂരിപക്ഷം അണക്കെട്ടുകളിലും ബോട്ടിംഗ് നടക്കുന്നുണ്ടെങ്കിലും, സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇടുക്കി ജലാശയത്തിൽ ബോട്ടിംഗ് അനുവദിച്ചിരുന്നില്ല. 2015 മുതൽ പദ്ധതി നിലവിലുണ്ടെങ്കിലും വേണ്ടത്ര പ്രചാരം കിട്ടാത്തതിനാൽ വേണ്ടത്ര ആളുകൾ ഇവിടേക്ക് എത്തുന്നില്ല. മുൻപ് സംസ്ഥാന വൈദ്യുതി വകുപ്പിന് കീഴിലുള്ള ഹൈഡൽ ടൂറിസം വിഭാഗം ബോട്ടിംഗ് സൗകര്യം ഒരുക്കിയിരുന്നെങ്കിലും കാലങ്ങളായി നിർത്തി വച്ചിരിക്കുകയാണ്
More like this

പ്രകൃതി സ്നേഹികളെ ക്ഷണിച്ച് മൈക്രോവേവ് വ്യൂ പോയിന്റ്
ഇടുക്കി: അധികം സഞ്ചാരികള്‍ എത്തിച്ചേരാത്ത, പ്രകൃതിയുടെ ശാന്തത നിറഞ്ഞ ഒരിടം. കോടമഞ്ഞ് അരിച്ചിറങ്ങുന്ന പച്ചപുതച്ച മലനിരകളിലൂടെ കണ്ണോടിച്ചാല്‍ മനസിന് കുളിരേകുന്ന കാഴ്ചകള്‍ കാണാം. ഇടുക്കി...

ഫോട്ടോയെടുക്കാം; ആകര്‍ഷകമായ ഫ്രെയിമുകള്‍ റെഡി
ഇടുക്കി: സ്വദേശികളും വിദേശികളുമായി വിനോദ സഞ്ചാരികള്‍ക്ക് പ്രകൃതി ഭംഗി നിറഞ്ഞ മനോഹര ഫ്രെയിമുകളില്‍ ഇനി ഫോട്ടോയും സെല്‍ഫിയുമെല്ലാം എടുക്കാം. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍...

നീല വാകകൾ പൂത്തു.
കണ്ണും മനസ്സും നിറഞ്ഞു സഞ്ചാരികൾ.
മൂന്നാർ : "വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ,
വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ " ബിച്ചു തിരുമലയുടെ ഈ...


