spot_img

തെക്കുംഭാഗം റോഡില്‍ ടാറിങ് അവസാനഘട്ടത്തില്‍; റോഡരികലെ വൈദ്യുതി – ടെലഫോണ്‍ തൂണുകള്‍ മാറ്റാന്‍ നടപടിയില്ല

തൊടുപുഴ: തെക്കുംഭാഗം റോഡ് വീതി കൂട്ടി ആധുനിക നിലവാരത്തില്‍ ടാറിങ് നടത്തുന്ന ജോലികള്‍ അവസാന ഘട്ടത്തില്‍ എത്തിയെങ്കിലും വാഹന യാത്രക്കാര്‍ക്ക് അപകട ഭീഷണിയായി റോഡരികില്‍ നില്‍ക്കുന്ന വൈദ്യുതി തൂണുകളും ഉപയോഗ ശൂന്യമായ ടെലിഫോണ്‍ തൂണുകളും മാറ്റി സ്ഥാപിക്കാന്‍ നടപടിയില്ല. കാരിക്കോട് മുതല്‍ തെക്കുംഭാഗം മലങ്കര ഗേറ്റ് വരെയുള്ള റോഡില്‍ ടാര്‍ റോഡിലേക്ക് കയറി സ്ഥിപച്ചിരുന്ന ഏതാനും വൈദ്യുതി തൂണുകള്‍ പൊതുമാരമത്ത് അധികൃതരുടെയും മറ്റും ഇടപെടലിനെ തുടര്‍ന്ന് ടാറിങ് ആരംഭിക്കുന്നതിനു മുന്‍പ് അരികിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ചില ഭാഗങ്ങളില്‍ ടാറിങിനോട് ചേര്‍ന്ന് നില്‍ക്കുന്ന തൂണുകള്‍ ഇനിയും മാറ്റിയിട്ടില്ല. തടിപ്പാലം കഴിഞ്ഞുള്ള ഭാഗത്ത് 11 കെ.വി ലൈന്‍ കടന്നു പോകുന്ന രണ്ട് തൂണുകളാണ് റോഡിലേക്ക് കയറി നില്‍ക്കുന്നത്. മാത്രമല്ല ഇരു വശത്തായി നില്‍ക്കുന്ന രണ്ട് തൂണുകളും റോഡിലേക്ക് ചെരിഞ്ഞ് ഏത് സമയത്തും താഴേക്ക് പതിക്കാവുന്ന അവസ്ഥയിലുമാണ്. നല്ല നിലവാരത്തില്‍ ടാര്‍ ചെയ്യുന്ന റോഡിലൂടെ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ഈ തൂണുകള്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ പെടാതെ ഇതില്‍ തട്ടി വലിയ അപകടങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് നാട്ടുകാരുടെ പരാതി. റോഡില്‍ അവസാന ഘട്ട ടാറിങ് ചെയ്യുന്നതിനു മുന്‍പ് തന്നെ കീരികോട് ഭാഗത്ത് ലോറി തട്ടി രണ്ട് വൈദ്യുതി തൂണുകള്‍ ഇതിനിടെ ഒടിഞ്ഞു. ഈ സാഹചര്യത്തില്‍ വാഹന യാത്രക്കാരെ അപകടത്തിലാക്കുന്ന രണ്ട് വൈദ്യുതി തൂണുകള്‍ മാറ്റി സ്ഥാപിക്കാന്‍ നടപടി വേണമെന്നാണ് ആവശ്യം. ഇതോടൊപ്പം കീരികോട് ഭാഗത്ത് സഹകരണ ബാങ്കിന് സമീപം റോഡിലേക്ക് ഇറങ്ങി നില്‍ക്കുന്ന വൈദ്യുതി തൂണും മാറ്റി സ്ഥാപിക്കാന്‍ നടപടി വേണം. കൂടാതെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച ടെലിഫോണ്‍ തൂണുകള്‍ മാറ്റണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ യാതൊരു പ്രയോജനവുമില്ലാതെ വഴിയോരത്ത് അനേകം ടെലിഫോണ്‍ തൂണുകള്‍ നിലവിലുണ്ടെന്നും പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

More like this

ഇടുക്കിയിൽ വിനോദസഞ്ചാര നിയന്ത്രണങ്ങൾ പിൻവലിച്ചു

തൊടുപുഴ: കാലവർഷത്തെ തുടർന്ന് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടായിരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ മൂന്നാർ, പള്ളിവാസൽ, കുഞ്ചിത്തണ്ണി, വാഗമൺ വില്ലേജുകളിൽ ഏർപ്പെടുത്തിയിരുന്ന വിനോദസഞ്ചാര...

ആ ഫോണുകൾ കണ്ടെടുത്തു

ഇടുക്കി: തമിഴ്നാട് സ്വദേശിയുടേതുൾപ്പെടെ നഷ്ടപ്പെട്ട 4 മൊബൈൽ ഫോണുകൾ വീണ്ടെടുത്ത് ഇടുക്കി ജില്ലാ പോലീസ്. തമിഴ്നാട് സ്വദേശി മുത്തയ്യ, അണക്കര സ്വദേശി ജോഷി...

അപകടം പതിവ്, നെല്ലാപ്പാറയിൽ റോഡ് ഉപരോധിച്ചു

കരിങ്കുന്നം: തൊടുപുഴ - പാലാ സംസ്ഥാന പാതയിലെ അപകടക്കെണിയായ നെല്ലാപ്പാറ വളവിൽ അധികൃതരുടെ അവഗണനയ്‌ക്കെതിരെ ജനരോഷം ഇരമ്പി. തുടർച്ചയായുണ്ടാകുന്ന വാഹനാപകടങ്ങൾക്ക് ശാശ്വത പരിഹാരം...