വണ്ണപ്പുറം: വനനിയമത്തില്‍  പരിധിയില്ലാതെ ഉദ്യോഗസ്ഥര്‍ക്കുള്ള അധികാരത്തില്‍ ദുരിതമനുഭവിക്കുന്ന തായി വണ്ണ പ്പുറത്തെ മലയോരകര്‍ഷകര്‍. വനമേഖലയോടു ചേർന്നു  പട്ടയമുള്ളതും ഇല്ലാത്തതുമായ ഭൂമിയിൽ കൃഷിയെടുത്തു ജീവിക്കുന്ന കര്‍ഷകരാണ് വനനിയമത്തിന്റ പേരില്‍ ഉദ്യോഗസ്ഥ പീഡനം നേരിടുന്നത് . ഉദ്യോഗസ്ഥര്‍ക്ക് ഏന്തെങ്കെലും ഇഷ്ടക്കേട് തോന്നിയാല്‍ അവർക്കെതിരെ കേസെടുക്കാൻ കഴിയു മെ ന്നതാണ് വന നിയമത്തിലെ അപാകത.നിയമത്തിലെ വനംകൈയേറ്റം, വനം നശിപ്പിക്കൽ,റിസര്‍വ് വനത്തില്‍ കയറി, പരിസ്ഥിതി യ്ക്ക് കോട്ടം വരുത്തി എന്നീ വകുപ്പുകള്‍ ഉപയോഗിച്ചാണ് കേസെടുക്കുക. പട്ടയമില്ലാത്ത കൈവശഭൂമിയില്‍ മണ്ണിളക്കിയതിനും ,കൃഷിചെയ് തതിനും കൈയാലവച്ചതിനും വിട് പണിയാൻ കല്ല് ഇളക്കിയതിനും കൃഷിയിടത്തിലെ റബ്ബർ വെട്ടി അവിടെ പൈനാപ്പിൾ കൃഷി ചെയ്തതിനും കേസെടുത്തു.

കോമ്പൗ ണ്ടിങ് എന്ന ചതി.

ഇത്തരം കേസുകൾ എടുത്തതിന് ശേഷം കേസ് കോമ്പൗണ്ട് ചെയ്യാമെന്ന് അടവ് നയവുമായി ഉദ്യോഗസ്ഥർ എത്തും. ഇത് വിശ്വസിച്ചു പലരും റേഞ്ച് ഓഫീസിൽ എത്തി കുറ്റ സമ്മത മൊഴി നൽകും ഇതോടെ ഉദ്യോഗസ്ഥർ ഇവരെ യും ഇവർ നൽകുന്ന അഡ്രസിൽ ഉള്ളവരെയും പ്രതി ചേർത്ത് കേസ്എടുത്ത് കോടതിയിൽകുറ്റ പത്രം നൽകും. ഇതോടെ കർഷകർ തൊഴിലും പണിയും ഉപേക്ഷിച്ചു വർഷങ്ങൾ കോടതി കയറിയിറങ്ങേണ്ടിവരുന്നതാ യാണ് പരാതി .ഇത്തരം കേസ് എടുക്കുന്ന തിന്റ ആദ്യപടി കണ്ടാലറിയാവുന്ന നിശ്ചിത എണ്ണം പേര്‍ ചേര്‍ന്ന് കുറ്റം ചെയ്തു എന്നുകാട്ടി കോടതിയില്‍ ഒ.ആര്‍.(ഒക്കറന്‍സ് റിപ്പോര്‍ട്ട്) നല്‍കുക എന്നതാണ് . തുടർന്ന് മൂന്നു മാസത്തിനുള്ളിൽ വിശദമായി അന്വേഷിച്ച് കോടതിയില്‍ പ്രതികളുടെ പട്ടികയുള്‍പ്പടെ സമര്‍പ്പിച്ചാല്‍മതി. ഇതിന്   പ്രതികളുടെ പട്ടികതയാറക്കണം. ഇതിന് വേണ്ടിയാണ് കോമ്പൗണ്ടിങ് തന്ത്രം ഉപയോഗിക്കുന്നത്. ഇതിനായി അനുണയത്തിലൂടെ ഒന്നോ രണ്ടോ പേരുടെ കുറ്റ സമ്മത മൊഴിയെടുക്കും. കൂടാതെ ഇവർ പറയുന്ന എല്ലാവരും പ്രതിയാക്കപ്പെടും.ഇത്തരം കേസുകളിൽ കോമ്പൗണ്ട് ചെയ്യണമെങ്കിൽ പ്രതിയാക്കപ്പെട്ടവരിൽ ആരും ഒന്നിൽ കൂടുതൽ തവണ വന കുറ്റ കൃത്യ കേസിൽ പ്രതിയാകാൻ പാ ടി ല്ലെന്ന നിയമം ഉണ്ട്‌.കേസ്  കോമ്പൗണ്ട് ചെയ്യാൻ താത് പര്യമില്ലെങ്കിൽ    ഉദ്യോഗസ്ഥർ പ്രതിചേർക്കപ്പെടുന്ന വരിൽ ഒരാൾ മുമ്പ് വന കുറ്റ കൃത്യത്തിൽ ഉൾപ്പെട്ട ആൾ എന്ന് ഉറപ്പാക്കും.ഇതോടെ കേസിൽ നിന്ന് ഒഴിവാക്കാൻ കുറ്റ സമ്മത മൊഴി നൽകുന്നവരും ഇവർ നൽകിയ പേരുകാരും കുടുങ്ങും.

മറ്റു വകുപ്പുദ്യോഗസ്ഥർ ക്കും പേടി.

വനം വകുപ്പിന്റെ ശല്യം മൂലം ഏറെ ബുദ്ധിമുട്ടുന്ന മറ്റു വകുപ്പുദ്യോഗസ്ഥരും നിരവധി

വനമേഖലയിൽ കൂടിയോ, പട്ടയമില്ലാത്തകൈവശഭൂമിയിലോ എന്തെങ്കിലും നിർമ്മാണ പ്രവർത്തനം ഏറ്റെടുക്കാൻ പൊതുമരാമത്ത് വകുപ്പ്, പഞ്ചായത്ത്‌, കെ. എസ്‌. ടി. പി, വൈദ്യുതി ബോർഡ്, ജല അതോറി റ്റി യവർക്കെല്ലാം ഭയം. ഇവർ എത്ര ഉയർന്ന ഉദ്യോഗസ്ഥർ ആണെങ്കിലും വനം വകുപ്പെടുക്കുന്ന കേസുകളിൽ മൊഴിനാൽക്കാൻ റേഞ്ച് ഓഫീസറു ടെ മുമ്പിൽ ഹാജരാകണം.പിന്നെ കേസുമായി കോടതി കയറിയിറങ്ങണം. ഇതോടെ വന മേഖലയിൽ കൂടി കടന്നു പോകുന്ന വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ ഉദ്യോഗസ്ഥരും കരാറുകരുംഇപ്പോൾ വലിയ വിമുഖത കാ ട്ടുന്നുണ്ട്.

ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് .

വണ്ണപ്പുറം പഞ്ചായത്തില്‍കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ റോഡുപണിതതിന്റപേരില്‍ കരാറുകാരൻ,പഞ്ചായത്തുപ്രസിഡന്റ്, സെക്രട്ടറി,എ.ഇ എന്നിവരെ കേസില്‍ കുടുക്കിയ സംഭവം ഉണ്ട്‌.അപകടസ്ഥിതിയില്‍നിന്ന മരങ്ങള്‍ വെട്ടിനീക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി അനുമതിനല്‍കിയിട്ടും ഇവ വെട്ടിമാറ്റാന്‍ വനംവകുപ്പുതയാറാകാതിരുന്നതിനെ തുടർന്ന് മരങ്ങൾ നാട്ടുകാർ വെട്ടി വഴിയരികില്‍ കൂട്ടിയതിന് കെ. എസ്.ടി.പി. ഉദ്യോഗസ്ഥര്‍ക്കും കരാറുകാരനുമെതിരെ കോസെടുത്തു. ഈരണ്ടുസംഭവത്തിലും ഫോറസ്റ്റുറേഞ്ച് ഓഫീസറെകാള്‍ ഉയര്‍ന്ന ഉ ദ്യോഗസ്ഥര്‍ ഇയാളുടെ മുന്നില്‍എത്തിമൊഴിനല്‍കേണ്ടി ഗതികോടുണ്ടായി. നാരങ്ങാനത്ത് പൈനാപ്പിള്‍കൃഷിനടത്താന്‍ മണ്ണിളക്കിയതിന് മണ്ണുമാന്തിയന്ത്രം ഉള്‍പ്പെടെ പിടിച്ചെടുത്തസംഭവവുമുണ്ട്.മീനുളിയാന്‍പാറ വിനോദസഞ്ചാരകേന്ദ്രം അടച്ചുപൂട്ടുന്നതിനെതിരെ സമരം ചെയ്ത 23 പേര്‍ക്കെതിരെയും കേസ് എടുത്തു. ഇവർ എല്ലാവരും കോടതി കയറിയിറങ്ങുകയാണ്.വനം വകുപ്പ് തടഞ്ഞതോടെപാതി വഴിയിൽ തടസ്സപ്പെട്ടു കിടക്കുന്ന   ബ്ലാത്തിക്കവല -തലക്കോട് പൊതുമരാമത്തു റോഡ്, വെള്ളെള്ള് ചെറുകിട ജലവൈദ്യുതപദ്ധതി, നിരവധി പഞ്ചായത്ത്‌ റോഡുകൾ എന്നിവയുണ്ട്.. ആരെയും തെളിവില്ലാതെ പ്രതിചേര്‍ക്കാന്‍കഴിയുമെന്ന വനനിയമത്തിലെ പഴുതാണ് ഉ ദ്യോഗസ്ഥ അമിതാധി കാരത്തിന് കാരണം .നിയമപ്രകാരം പ്രതിയാക്കപ്പെടുന്ന ആളുടെ ബാധ്യത യാണ്  താന്‍കുറ്റംചെയ്തിട്ടില്ലെന്നുതെളിയ്‌ക്കേണ്ടത് .കള്ള കേസ് ആണെങ്കിൽ പോലുംവനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി വേണം. സർക്കാർ ഒരിക്കലും ഇത് നൽകാറുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here