spot_img

ല്ലയില്‍ റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; 97 പേര്‍ക്ക് ജീവന്‍ നഷ്ടമായി

തൊടുപുഴ: മലയോര ജില്ലയായ ഇടുക്കിയില്‍ റോഡപകടങ്ങള്‍ പതിവാകുമ്പോഴും ഇത് കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കാതെ  അധികൃതര്‍. കൊട്ടാരക്കര – ഡിണ്ടികല്‍ ദേശീയ പാതയില്‍ പുല്ലുപാറയ്ക്ക് സമീപം തിങ്കളാഴ്ച രാവിലെ കെ.എസ്.ആര്‍.ടി.സി ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് നാലു പേര്‍ക്കാണ് ജീവന്‍ നഷ്ടമായതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ജില്ലയിലെ മലയോര റോഡുകളുടെ നിര്‍മാണത്തിലെ അപാകതകളും അമിത വേഗവും ഡ്രൈവര്‍മാരുടെ അശ്രദ്ധയുമാണ് പ്രധാനമായും അപകടങ്ങള്‍ക്ക് വഴി വയ്ക്കുന്നത്. എന്നാല്‍ പതിവായി അപകടങ്ങള്‍ ഉണ്ടാകുന്ന ഇടങ്ങളില്‍ പോലും ഇതിനു തടയിടാന്‍ ഫലവത്തായ നടപടികള്‍ ഉണ്ടാകുന്നില്ലെന്നാണ് വിലയിരുത്തല്‍. കുത്തനെയുള്ള കയറ്റിറക്കവും  വീതിക്കുറവും വശങ്ങളില്‍ വലിയ കൊക്കയുമുള്ള റോഡുകളില്‍ പോലും മതിയായ സുരക്ഷയില്ലെന്നാണ് വസ്തുത.

97 പേര്‍ക്ക് ജീവന്‍ നഷ്ടമായത് 85 അപകടങ്ങളില്‍

 കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഡിസംബര്‍ 15 വരെയുള്ള കാലയളവില്‍ ജില്ലയില്‍ 1142  അപകടങ്ങളാണ് ഉണ്ടായത്. ഇതില്‍ 85 അപകടങ്ങളിലായി 97 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 945 പേര്‍ക്ക് 779 അപകടങ്ങളിലായി ഗുരുതര പരിക്കേറ്റു. 185 വാഹനാപകടങ്ങളിലായി 570 പേര്‍ക്ക് നിസാര പരിക്കേറ്റു. അപകടങ്ങളില്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടവരുടെ എണ്ണം 1222 ആണ്. മരിച്ചവര്‍ ഉള്‍പ്പെടെ ജില്ലയില്‍ ഉണ്ടായ അപകടങ്ങളില്‍ അകപ്പെട്ടത് 2834 പേരാണ്. ഗുരുതരമായി പരിക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞ പലരും ദിവസങ്ങളോളം ആശുപത്രികളില്‍ കഴിഞ്ഞ ശേഷമാണ് മരിച്ചത്. സാരമായി പരിക്കേറ്റ ഒട്ടേറെ പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയും ചെയ്യുന്നുണ്ട്.

അപകടത്തില്‍പ്പെടുന്ന വാഹനങ്ങളിലധികവും ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്നവ

 പുല്ലുപാറയിലെ അപകടത്തിനു കാരണം വാഹനത്തിന്റെ ബ്രേക്ക് പോയതാണെന്നാണ് ബസ് ഡ്രൈവര്‍ മൊഴി നല്‍കിയത്. മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ ബ്രേക്കിന് തകരാര്‍ ഇല്ലെന്നാണ് കണ്ടെത്തിയത്. വിശദമായ പരിശോധനയിലൂടെ മാത്രമേ യഥാര്‍ഥ കാരണം കണ്ടെത്താനാകൂ എന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ദീര്‍ഘ ദൂര സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് അടുത്ത നാളുകളില്‍ വര്‍ധിച്ചു വരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ദീര്‍ഘദൂര ബസുകളും ലോറികളും അപകടത്തില്‍പ്പെടുന്നതും പതിവാണ്. തിങ്കളാഴ്ച അപകടം നടന്ന സ്ഥലത്തിനു സമീപം ശബരി മല തീര്‍ഥാടകരുടെ വാഹനവും അപകടത്തില്‍പ്പെട്ടിരുന്നു.

ഡ്രൈവര്‍മാരുടെ നിയമ ലംഘനങ്ങള്‍ പതിവ് സംഭവം

വിശ്രമമില്ലാത്ത യാത്രക്കിടയില്‍  ഡ്രൈവര്‍മാര്‍ ഉറങ്ങിപോകുന്നതാണ് പ്രധാനമായും അപകടങ്ങള്‍ക്കിടയാക്കുന്നത്. ഇതിനു പുറമെ അലക്ഷ്യമായ ഡ്രൈവിംഗും ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നതും അപകടങ്ങള്‍ വരുത്തി വയ്ക്കുന്നുണ്ട്. ലഹരി ഉപയോഗിച്ചുള്ള വാഹനമോടിയ്ക്കല്‍  തടയാനായി മോട്ടോര്‍ വാഹന വകുപ്പും പോലീസും പരിശോധന ശക്തമാക്കുമ്പോഴും ഇത്തരം നിയമ ലംഘനങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്. കൂടാതെ ഡ്രൈവിംഗില്‍ അവബോധം സൃഷ്ടിക്കുന്നതിനായി വിവിധ ബോധവത്കരണ പരിപാടികള്‍ വിവിധ സംഘടനകളുടെ സഹായത്തോടെ നേരത്തെ സംഘടിപ്പിച്ചിരുന്നെങ്കിലും ഇത്തരം പരിപാടികളും ഇപ്പോള്‍ കാര്യക്ഷമമായി നടക്കുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

More like this

മൂന്നാറില്‍ വീണ്ടും കടുവയുടെ ആക്രമണം;പശുവിനെ കടുവ ആക്രമിച്ചു

മൂന്നാര്‍: ഇടവേളകള്‍ ഇല്ലാതെ മൂന്നാര്‍ നിവാസികളെ ഭീതിയിലാഴ്ത്തി കടുവകള്‍ വിലസുകയാണ്. കഴിഞ്ഞദിവസം മൂന്ന് കടുവകള്‍ തേയിലത്തോട്ടത്തില്‍ നടുവിലൂടെ നടന്നു പോകുന്ന ദൃശ്യങ്ങള്‍ അടക്കം...

പരിശോധനയ്ക്കായുള്ള മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍ എത്തിയില്ല; ഇടുക്കി ജില്ലാ ആശുപത്രിയില്‍ ഭിന്നശേഷിക്കാരായ...

കുട്ടികളെത്തിയത് 65 കിലോമീറ്റര്‍ യാത്ര ചെയ്ത്; സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് കലക്ടര്‍ തൊടുപുഴ: മെഡിക്കല്‍ ബോര്‍ഡിലെ അംഗങ്ങള്‍ എത്താത്തതിനെ തുടര്‍ന്ന് പരിശോധനയ്ക്കെത്തിയ ഭിന്നശേഷിക്കാരായ കുട്ടികള്‍...

വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ നിയന്ത്രണം വിട്ട് തിട്ടയിൽ ഇടിച്ച് നിന്നു 

മൂലമറ്റം: വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ നിയന്ത്രണം വിട്ട് തിട്ടയിൽ ഇടിച്ച് നിന്നു വൻ അപകടം ഒഴിവായി ഇടാട് അന്ത്യം പറക്കു് സമീപമാണ്...