spot_img

തേയിലക്കൊളുന്തു കയറ്റി വന്ന ട്രാക്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു: ഡ്രൈവറടക്കം രണ്ടുപേര്‍ക്ക് പരുക്കേറ്റു

തേയിലക്കൊളുന്തു കയറ്റി വന്ന ട്രാക്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു: ഡ്രൈവറടക്കം രണ്ടുപേര്‍ക്ക് പരുക്കേറ്റു

മറയൂര്‍ : തേയിലക്കൊളുന്തു കയറ്റി വന്ന ട്രാക്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു ഡ്രൈവറടക്കം രണ്ടുപേര്‍ക്ക് പരുക്കേറ്റു. മൂന്നാര്‍ ഉടുമല്‍പ്പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ തലയാറിനും കടുകുമുടിക്കും ഇടയില്‍ ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് അപകടം. ഗുണ്ടുമലൈ കടുകുമുടി ഡിവിഷന്‍ സ്വദേശിയും ട്രാക്ടര്‍ ഡ്രൈവറുമായ മണിക(30)ണ്ടന്‍, ലോഡിംഗ് തൊഴിലാളിയും തെന്‍മല ഫാക്ടറി ഡിവിഷന്‍ സ്വദേശിയായ മണി(30) എന്നിവര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത് .ഇരുവരെയും മൂന്നാര്‍ ടാറ്റാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ.ഡി.എച്.പി കമ്പനി ഗുണ്ടുമലൈ എസ്റ്റേറ്റ് തെന്‍മല എസ്റ്റേറ്റില്‍ നിന്നും വാഗുവരൈ ഫാക്ടറിക്ക് തേയില കൊളുന്തു ട്രാക്ടറില്‍ കയറ്റി വരുന്നതിനിടെ തലയാറിന് സമീപം എത്തിയപ്പോള്‍ ട്രാക്ടര്‍ നിയന്ത്രണം വിട്ടു റോഡില്‍ തന്നെ തലകീഴായി മറിയുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തി പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. സംഭവ സമയം ഡ്രൈവറം മൂന്നു ലോഡിംഗ് തൊഴിലാളികളും വാഹനത്തില്‍ ഉണ്ട്ായിരുന്നു ബാക്കി രണ്ടു പേരുടെ പരുക്ക്  ഗുരുതരമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

More like this

ഇടുക്കിയിൽ വിനോദസഞ്ചാര നിയന്ത്രണങ്ങൾ പിൻവലിച്ചു

തൊടുപുഴ: കാലവർഷത്തെ തുടർന്ന് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടായിരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ മൂന്നാർ, പള്ളിവാസൽ, കുഞ്ചിത്തണ്ണി, വാഗമൺ വില്ലേജുകളിൽ ഏർപ്പെടുത്തിയിരുന്ന വിനോദസഞ്ചാര...

ആ ഫോണുകൾ കണ്ടെടുത്തു

ഇടുക്കി: തമിഴ്നാട് സ്വദേശിയുടേതുൾപ്പെടെ നഷ്ടപ്പെട്ട 4 മൊബൈൽ ഫോണുകൾ വീണ്ടെടുത്ത് ഇടുക്കി ജില്ലാ പോലീസ്. തമിഴ്നാട് സ്വദേശി മുത്തയ്യ, അണക്കര സ്വദേശി ജോഷി...

അപകടം പതിവ്, നെല്ലാപ്പാറയിൽ റോഡ് ഉപരോധിച്ചു

കരിങ്കുന്നം: തൊടുപുഴ - പാലാ സംസ്ഥാന പാതയിലെ അപകടക്കെണിയായ നെല്ലാപ്പാറ വളവിൽ അധികൃതരുടെ അവഗണനയ്‌ക്കെതിരെ ജനരോഷം ഇരമ്പി. തുടർച്ചയായുണ്ടാകുന്ന വാഹനാപകടങ്ങൾക്ക് ശാശ്വത പരിഹാരം...