spot_img

പതിനൊന്നുകാരിക്ക് ലൈംഗിക പീഡനം:മാതാവിന്റെ സുഹൃത്ത് തൊടുപുഴ പോലീസിന്റെ പിടിയില്‍

തൊടുപുഴ: പതിനൊന്നുകാരിയെ പീഡിപ്പിച്ച മാതാവിന്റെ സുഹൃത്ത് തൊടുപുഴ പോലീസിന്റെ പിടിയില്‍. വനിതാ സുഹൃത്തിന്റെ 11കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പൊട്ടന്‍പിലാവ് സ്വദേശി പി.കെ വിജേഷിനെയാ (34) ണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. 2024ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂര്‍ സ്വദേശിയായ കുട്ടിയുടെ മാതാവിന് തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. കുട്ടിയുടെ മാതാവുമായി
വിജേഷിന് സൗഹൃദമുണ്ടായിരുന്നു. ഈ അവസരം മുതലെടുത്ത് വിജേഷ് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഈ സംഭവം നടന്ന് ഏതാനും നാളുകള്‍ക്ക് ശേഷം കുട്ടിയുടെ മാതാവ് ജോലി ആവശ്യത്തിനായി വിദേശത്തേക്ക് പോയി. ഇതിന് ശേഷമാണ് കുട്ടിയില്‍ നിന്നും പിതാവ് പീഡനത്തെ കുറിച്ച് അറിയുന്നത്. തുടര്‍ന്ന് മകളെ പീഡിപ്പിച്ചതായി കാണിച്ച് പിതാവ് തൊടുപുഴ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ബുധനാഴ്ച കണ്ണൂരില്‍ നിന്നാണ് പ്രതിയെ എസ്.ഐ അജീഷ് കെ. ജോണിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

More like this

പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തിയ സംഭവം വിവാദത്തിൽ

ഇടുക്കി: പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തിയ സംഭവം വിവാദത്തിൽ. പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ തമിഴ്നാട് സംഘമാണ് ഡ്രോൺ പറത്തിയത്. മുല്ലപ്പെരിയാർ കനാലിൻ്റേയും...

കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു

തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി.ഡി സതീശൻ അധികാരമേറ്റു. ​ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.  വിഡി...

രഞ്ജിത്ത് ജയിലിൽ

കൊച്ചി: യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. മജിസ്ട്രേറ്റിൻ്റെ മുന്നിൽ ഹാജരാക്കിയ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. രഞ്ജിത്തിനെ...