നാടുകടത്തലിൽ സഭ പ്രക്ഷുബ്‌ധം
. കൈവിലങ്ങ്, കാൽച്ചങ്ങല…
നാടുകടത്തലിൽ സഭ പ്രക്ഷുബ്‌ധം
ന്യൂഡൽഹി: അനധികൃത കുടിയേറ്റം ആ രോപിച്ചു യു.എസിൽനിന്നു നാടുകടത്തിയ ഇന്ത്യക്കാരെ അമേരിക്കൻ സൈനികവിമാന ത്തിൽ വിലങ്ങുവച്ചും ചങ്ങലയിട്ടും കൊണ്ടു വന്നതിൽ വ്യാപക പ്രതിഷേധം. പ്രതിപക്ഷ ബഹളത്തിൽ പാർലമെൻ്റിൻ്റെ ഇരു സഭക ളും തടസപ്പെട്ടു. തടവുകാരെപ്പോലെ കൊ ണ്ടുവന്നെന്ന ആരോപണം കേന്ദ്ര സർക്കാർ ആദ്യം നിഷേധിച്ചിരുന്നെങ്കിലും പിന്നീട് യു.എസ്. അധിക്യതർതന്നെ ഇതിൻ്റെ വി ഡിയോ പുറത്തുവിട്ടു. 104 ഇന്ത്യക്കാരും 40 മണിക്കൂർ ‘നരകയാതന’ അനുഭവിച്ചെന്നാണു സൂചന.
മനുഷ്യത്വരഹിതമായി ഭീകരരോടെന്നവ ണ്ണമാണു യു.എസ്. പെരുമാറിയതെന്നും കേന്ദ്രസർക്കാർ മറുപടി പറയണമെന്നും പ്ര തിപക്ഷം ആവശ്യപ്പെട്ടു. ഇരു സഭകളിലും പ്രസ്താവന നടത്തിയ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അമേരിക്കൻ നടപടിയെ ന്യായീകരിച്ചെന്ന ആക്ഷേപം പ്രതിപക്ഷം ഉ യർത്തിയതോടെ ലോക്‌സഭ ശബ്‌ദായമാന
മറ്റു രാജ്യങ്ങളിൽ അനധികൃതമായി കഴി യുന്ന തങ്ങളുടെ പൗരൻമാരെ തിരിച്ചെടു ക്കേണ്ടത് ഓരോ രാജ്യത്തിൻ്റെയും കടമയാ ണെന്നു വിദേശമന്ത്രി എസ്. ജയശങ്കർ രാ ജ്യസഭയിൽ പറഞ്ഞു. വിലങ്ങണിയിച്ചത് അ മേരിക്കൻ നടപടിക്രമത്തിൻ്റെ ഭാഗമാണ്. തി രിച്ചയയ്ക്കുന്ന ഇന്ത്യക്കാരോട് മോശമായി പെരുമാറുന്നില്ലെന്ന് ഉറപ്പാക്കാൻ അമേരിക്ക യോട് ആവശ്യപ്പെടും ജയശങ്കർ വ്യക്തമാ
‘2009 മുതൽ അനധികൃത കുടിയേറ്റക്കാ രെ യു.എസിൽനിന്നു തിരിച്ചയയ്ക്കുന്നുണ്ട്. യു.എസിലെ ഇമിഗ്രേഷൻ ആൻഡ് കസ്‌റ്റം സ് എൻഫോഴ്‌സ്മെന്റ്റ് (ഐ.സി.ഇ.). 2012 മുതൽ പ്രാബല്യത്തിലുള്ള നടപടിക്രമങ്ങൾ അനുസരിച്ചാണ് വിമാനത്തിൽ നാടുകട ത്തൽ നടപ്പാക്കുന്നത്. തിരിച്ചയയ്ക്കുന്നവ രുടെ മേലുള്ള നിയന്ത്രണങ്ങളും ഇതിൻ്റെ ഭാഗമാണ്. അതേസമയം, സ്ത്രീകൾക്കും കു ട്ടികൾക്കും മേൽ നിയന്ത്രണങ്ങൾ ഏർപ്പെടു ത്തില്ലെന്ന് യു.എസ്. അറിയിച്ചിട്ടുണ്ട്. ഭക്ഷ ണവും വൈദ്യസഹായവും അടക്കമുള്ള ആ വശ്യങ്ങളും നിറവേറ്റും. ചാർട്ടേഡ് സിവിലി യൻ വിമാനങ്ങൾക്കും സൈനിക വിമാന ങ്ങൾക്കും ഇതു ബാധകമാണ്’ -ജയശങ്കർ പ റഞ്ഞു.
എന്നാൽ, ഇതാദ്യമായാണോ സൈനിക വിമാനം ഉപയോഗിച്ചതെന്ന പ്രതിപക്ഷത്തി ന്റെ ചോദ്യത്തിനു വ്യക്‌തമായ മറുപടി നൽ കാൻ ജന്മശങ്കർ തയാറായില്ല.
ഇന്ത്യയിൽനിന്നുള്ള ‘അനധികൃത കുടി യേറ്റ വ്യവസായം’ തടയാൻ കർശന നടപടി സ്വീകരിക്കുമെന്നു മന്ത്രി പറഞ്ഞു. യു.എ സിൽനിന്നു മടങ്ങിയെത്തിയ ഓരോരുത്തരു മായും ഉദ്യോഗസ്‌ഥർ സംസാരിക്കും. അവർ എങ്ങനെ അമേരിക്കയിലെത്തി, ഏജന്റുമാർ ആരൊക്കെ തുടങ്ങിയ കാര്യങ്ങൾ മനസിലാക്കും. ഇത്തരം സംഭവങ്ങൾ ആവർത്തി ക്കാതിരിക്കാൻ മുൻകരുതലെടുക്കും -ജയശങ്കർ പറഞ്ഞു.




