തിരുവനന്തപുരം: അവസാന നിമിഷം അപ്രതീക്ഷമായി വീശി യടിച്ച ‘പാലക്കാടൻ കാറ്റി’നെ പ്രതിരോധിച്ച് ‘ശക “തന്റെ തട്ടകത്തിലേക്കു സ്വർണക്കപ്പ്. 117.5 പവ ന്റെ സ്വർണക്കപ്പ് തൃശൂർ ജില്ല ‘അങ്ങെടുത്ത’തോ ടെ 63-ാം സംസ്‌ഥാന സ്‌കൂൾ കലോത്സവത്തിനു സമാപനമായി. കപ്പിൽ മുത്തമിടാൻ അവസാന ലാപ്പിൽ കുതിച്ച പാലക്കാടാണ് രണ്ടാം സ്ഥാന ത്ത്. തൃശൂരിന് 1008 പോയിൻ്റും പാലക്കാടിന് 100 7 പോയിന്റും ലഭിച്ചു. ഏറ്റവും അവസാനം നടന്ന ഇംഗ്ളീഷ് സ്‌കിറ്റ് മത്സരമാണു വിജയികളെ തീരു മാനിച്ചത്. കഴിഞ്ഞ വർഷവും ഇംഗ്ളീഷ് സ്ക‌ിറ്റാ യിരുന്നു സ്വർണക്കപ്പ് വിജയിയെ നിശ്ചയിച്ചത്. കോഴിക്കോടിനെ പിന്തള്ളി കഴിഞ്ഞ വർഷം ക ണ്ണൂർ ജേതാക്കളായി.

ഇക്കുറി കണ്ണൂർ മൂന്നാം സ്‌ഥാനക്കാരായി: 1003 പോയിന്റ്. കോഴിക്കോട് 1000 പോയിന്റോടെ നാ ലാമതെത്തി. കലോത്സവത്തിന് ആതിഥ്യം വഹിച്ച തിരുവനന്തപുരം 957 പോയിൻ്റോടെ എട്ടാം സ്ഥാ നം നേടി.

സ്‌കൂളുകളിൽ 171 പോയിൻ്റുമായി ആലത്തൂർ ഗുരുകുലം എച്ച്.എസ്.എസ്. ഒന്നാമതെത്തി. വഴു തക്കാട് കാർമൽ ഹയർ സെക്കൻഡറി സ്‌കൂൾ 11 6 പോയിന്റോടെ രണ്ടാം സ്‌ഥാനം നേടി. മാനന്ത വാടി എം.ജി.എം. എച്ച്.എസ്.എസ്. ആണ് 106 പോയിന്റുമായി മൂന്നാം സ്‌ഥാനത്ത്.

തൃശൂർ ജില്ല ഹൈസ്‌കൂൾ വിഭാഗത്തിൽ 482

പോയിന്റും ഹയർ സെക്കൻഡറി വിഭാഗത്തിൽ 52 6 പോയിന്റും അറബിക് ഹൈസ്‌കൂൾ വിഭാഗത്തി ൽ 91 പോയിന്റും സംസ്‌കൃതോത്സവത്തിൽ 91 പോയിന്റുമാണ് നേടിയത്, പാലക്കാടിന് എച്ച്.എ സ്.-481, എച്ച്.എസ്.എസ്-525, അറബിക്-88, സം സ്കൃതോത്സവം -95 എന്നിങ്ങനെയാണ് പോയിന്റ് നില. എച്ച്.എസ് 479, എച്ച്.എസ്.എസ്-524, അറ ബിക് -95, സംസ്കൃതോത്സവം -95 എന്നിങ്ങനെ യാണു കണ്ണൂർ ജില്ലയുടെ പോയിന്റ് നില.

പ്രധാന വേദിയായ സെൻട്രൽ സ്‌റ്റേഡിയത്തി ലെ എം.ടി-നിളയിൽ സമാപന സമ്മേളനം പ്രതിപ ക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ് തു. ചലച്ചിത്രതാരങ്ങളായ ടോവിനോ തോമസ്, ആസിഫലി എന്നിവർ മുഖ്യാതിഥികളായിരുന്നു. മ ന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിച്ചു. കലോ ത്സവ സ്വർണക്കപ്പ് വിതരണവും 62-ാം സംസ്ഥാ ന സ്‌കൂൾ കലോത്സവത്തിന്റെയും 2024ലെ സംസ് ഥാന സ്‌കൂൾ കായികമേളയുടെയും മാധ്യമപുര സ്ക്‌കാര വിതരണവും മന്ത്രി വി. ശിവൻകുട്ടി നിർവ ഹിച്ചു. സ്‌പീക്കർ എ.എൻ. ഷംസീർ മുഖ്യപ്രഭാഷ ണം നടത്തി.

സ്വർണക്കപ്പ് രൂപകൽപന ചെയ്‌ത ചിറയിൻ കീഴ് ശ്രീകണ്ഠൻനായരെ സമാപനസമ്മേളനത്തി ൽ പൊന്നാടയണിയിച്ചു. പാചകരംഗത്ത് 25 വർ ഷം പൂർത്തിയാക്കിയ പഴയിടം മോഹനൻ നമ്പൂതി രിയെ ആദരിച്ചു. കാൽ നൂറ്റാണ്ടിനുശേഷമാണ് സ വർണക്കപ്പ് തൃശൂരിലെത്തുന്നത്. 1999 ൽ കൊല്ല ത്തു നടന്ന കലോത്സവത്തിലായിരുന്നു ഇതിനു മുമ്പു കലാകിരീടം ചൂടിയത്

LEAVE A REPLY

Please enter your comment!
Please enter your name here