ശബരിമല: തിരക്ക് വർധിച്ചതോടെ ശബരിമല ദർശനത്തി നു 8 മണിക്കൂറിലധികം ക്യൂ നി ൽക്കേണ്ട അവസ്‌ഥ. ഇന്നലെ രാവിലെ 10.30ന് പ മ്പയിൽ എത്തിയ തീർത്ഥാടകർ രാത്രി ഏഴിനാണ് സന്നിധാന ത്ത് എത്താനായത്. പമ്പ സ്പോട്ട് ബുക്കിങ് കൗണ്ടറിൽ രണ്ടു മണിക്കൂറിലധികം നിന്ന ശേഷം മല കയറി മരക്കൂട്ടത്ത് എത്തുന്നതോടെ ക്യൂ കോംപ്ല ക്സിൽ മണിക്കുറുകൾ കാത്ത് നിൽക്കേണ്ടതായി വരുന്നുണ്ട്. ഇതോടെ കാത്തിരിപ്പിന്റെ കാഠി ന്യത്തിൽ പ്രായമായവരും കുട്ടി കളും തളർന്ന് പോകുന്ന സ്ഥി തിയാണ് ഉള്ളത്. മരക്കൂട്ടം പി ന്നിട്ട് ശരംകുത്തി വഴി നടപ്പന്ത ലിൽ എത്താൻ മണിക്കൂറുകൾ കാത്ത് നില്ക്കണം.
വലിയ നടപ്പന്തലിൽ കയറി യാൽ പിന്നെ വേഗം താഴെ തി രുമുറ്റത്തെത്താമെന്ന് വിചാരി ച്ചാൽ തെറ്റി. ഇവിടെ ക്യൂ നീ ങ്ങുന്നത് സാവധാനമാണെന്നാ ണ് തീർത്ഥാടകർ പറയുന്നത്. വലിയ നടപ്പന്തലിൽ രണ്ടു മ ണിക്കൂറോളം കാത്ത് നിന്നാലേ താഴെ തിരുമുറ്റത്ത് എത്താൻ ക ഴിയൂ.


