പ്രണയം നടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലോഡ്ജിലെത്തിച്ച്പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ പിടിയില്‍

ഇടുക്കി: സമൂഹമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട മൂന്നാറിലെ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കളെ ദേവികുളം പോലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം കിളിമാനൂര്‍ വെള്ളച്ചാലില്‍ വാഴവിള വീട്ടില്‍ മുഹമ്മദ് അലി നസറുദീന്‍ (26), കൊല്ലം ആയൂര്‍ കൊക്കാട് റിയാസ് മന്‍സില്‍ വീട്ടില്‍ അന്‍വര്‍ റഹീം (29) എന്നിവരെയാണ് ദേവികുളം എസ്.എച്ച്.ഒ അരുണ്‍ നാരായണിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
മൂന്നാറിന് സമീപമുള്ള സ്‌കൂളിലെ പെണ്‍കുട്ടികളെയാണ് കാറിലെത്തിയ യുവാക്കള്‍ വട്ടവടയിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടികളെ കാറില്‍ കയറ്റി വട്ടവട ഭാഗത്തേക്ക് പോകുന്നത് ശ്രദ്ധയില്‍ പെട്ട മറ്റു കുട്ടികള്‍ വിവരം അധ്യാപകരെ അറിയിച്ചു.തുടര്‍ന്ന് അധ്യാപകര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പോലീസ് നടത്തിയ തിരച്ചിലിലാണ് പ്രതികളെയും കുട്ടികളെയും കണ്ടെത്തിയത്. പോക്‌സോ വകുപ്പുകള്‍ പ്രകാരം അറസ്റ്റിലായ പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം അയച്ചു.പ്രതികള്‍ രണ്ടും ഒരുമിച്ച് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here