മൂലമറ്റം: മേമ്മുട്ടം അറക്കപ്പടിക്കൽ ശശിധരനെ (45) കൊലപ്പെടുത്തിയ കേസിൽ പ്രതി അനീഷ് (അനിൽ – 35)ന് ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. തൊടുപുഴ നാലാംക്ലാസ് അഡീഷണൽ സെഷൻസ് ജഡ്ജി പി.എൻ.സീതയാണ് ശിക്ഷ വിധിച്ചത്. 2020 ജനുവരി 15 നായിരുന്നു സംഭവം. പ്രതിയുടെ വീട്ടിൽ വെച്ച് പട്ടിക കൊണ്ട് അടിച്ചുവീഴ്ത്തി വാക്കത്തി ഉപയോഗിച്ച് വെട്ടികൊലപ്പെടുത്തി എന്നാണ് കേസ് . പിന്നീട് മൃതദ്ദേഹം ചതുപ്പിൽ ഉപേക്ഷിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ ശശിധരനും അനീഷും ഒന്നിച്ച് പോയതായി കണ്ടവർ പറഞ്ഞു. ഇതേ തുടർന്ന് അനീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. തെളിവ് നശിപ്പിക്കാൻ സഹായിച്ച പ്രതിയുടെ ഭാര്യ സൗമ്യ രണ്ടാം പ്രതിയായും, സംഭവം അറിഞ്ഞിട്ടും പുറത്ത് പറയാതിരുന്ന പ്രതിയുടെ സുഹൃത്ത് സോമനെ മൂന്നാം പ്രതിയാക്കി പോലീസ് കേസെ ടുത്തു.. എന്നാൽ തെളിവുകളുടെ അഭാവത്തിൽ രണ്ടും മൂന്നും പ്രതികളെ കോടതി വെറുതെ വിട്ടു. കാഞ്ഞാർ പോലീസ് നടത്തിയ പഴുതടച്ചുള്ള അന്വേഷണവും കുറ്റപത്രം നൽകിയതുമാണ് പ്രതിക്ക് ശിക്ഷ വാങ്ങി നൽകാൻ കാരണമായത്. കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഏബിൾ സി കുര്യൻ ഹാജരായി.


