ഇടുക്കി: ഐ.സി.ഡി.എസ് കട്ടപ്പന അഡീഷണല്‍ പ്രോജക്ട് ഓഫീസ് ആവശ്യത്തിനായി ഡിസംബര്‍ മുതല്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ടാക്‌സി പെര്‍മിറ്റുള്ള കാര്‍/ജീപ്പ് നല്‍കുന്നതിന് ടെണ്ടർ ക്ഷണിച്ചു. വാഹന ഉടമകൾക്ക് മത്സരസ്വഭാവമുള്ള ടെണ്ടറുകള്‍ മുദ്ര വച്ച കവറുകളില്‍ സമർപ്പിക്കാം. പ്രതിമാസം 800 കി. മി. ഓടുന്നതിന് പരമാവധി 20,000/- രൂപ (ഇരുപതിനായിരം രൂപ മാത്രം) ആയിരിക്കും പ്രതിഫലം.
ടെണ്ടര്‍ ഫോറം വില്‍ക്കുന്ന അവസാന തീയതി ഡിസംബര്‍ 21 പകല്‍ 12 മണി. അന്ന് ഉച്ചയ്ക്ക് ഒരു മണി വരെ ടെണ്ടർ സ്വീകരിക്കും ഉച്ചയ്ക്ക് 2.30 ന് ടെണ്ടർ തുറക്കും. വിലാസം: സി.ഡി.പി.ഒ, ഐ.സി.ഡി.എസ് കട്ടപ്പന അഡീഷണല്‍, വണ്ടന്‍മേട്. ഫോൺ: 9745506022.


