മണ്ണാര്‍ക്കാട്: മലയോരമേഖലയിലെ വന്യമൃഗശല്യം തടയാനും കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും വനം- വന്യജീവി നിയമത്തില്‍ കേന്ദ്രം ഭേദഗതി വരുത്തണമെന്ന് സിപിഐ എം മണ്ണാര്‍ക്കാട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയ്ക്ക് ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി എം ശശി മറുപടി പറഞ്ഞു.
ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ്ബാബു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി കെ രാജേന്ദ്രന്‍, എന്‍ എന്‍ കൃഷ്ണദാസ്, കെ എസ് സലീഖ, ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
കരിമ്പ പള്ളിപ്പടിയില്‍നിന്ന് ആരംഭിച്ച റെഡ്വളന്റിയര്‍ മാര്‍ച്ചും ബഹുജന റാലിയും ഇടക്കുറുശിയില്‍ സമാപിച്ചു. സീതാറാം യെച്ചൂരി നഗറില്‍ നടന്ന പൊതുസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എന്‍ കെ നാരായണന്‍കുട്ടി അധ്യക്ഷനായി.
ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി എം ശശി, ജില്ലാ കമ്മിറ്റി അംഗങ്ങളായ യു ടി രാമകൃഷ്ണന്‍, കെ സി റിയാസുദ്ദീന്‍, പി എം ആര്‍ഷോ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നാടന്‍പാട്ട് അരങ്ങേറി.
എന്‍ കെ നാരായണന്‍കുട്ടി സെക്രട്ടറി
എന്‍ കെ നാരായണന്‍കുട്ടി സെക്രട്ടറിയായി 21 അംഗ ഏരിയ കമ്മിറ്റിയെയും 27 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.
ഏരിയ കമ്മിറ്റി അംഗങ്ങള്‍: യു ടി രാമകൃഷ്ണന്‍, കെ കോമളകുമാരി, കെ എസ് കൃഷ്ണദാസ്, കെ കെ രാജന്‍, ടി ഷാജ് മോഹന്‍, നിസാര്‍ മുഹമ്മദ്, പി അലവി, എം വിനോദ് കുമാര്‍, കെ മന്‍സൂര്‍, ടി ആര്‍ സെബാസ്റ്റ്യന്‍, കെ ശോഭന്‍കുമാര്‍, മുഹമ്മദാലി ഐലക്കര, എന്‍ മണികണ്ഠന്‍, പി പങ്കജവല്ലി, എം മനോജ്,അബ്ദുള്‍സലീം, പി മുസ്തഫ, പി പ്രജീഷ് , കെ ചന്ദ്രന്‍, കെ ശ്രീരാജ്.


